വെസ്റ്റ് ബാങ്ക് ജനീൻ അഭയാർഥി ക്യാമ്പിൽ ഇസ്രായേൽ സൈന്യം നടത്തിയ ആക്രമണത്തിൽ മരണം ആറായി. . ഫലസ്തീൻകാരനായ അംജദ് അബൂജാസ് (48) ആണ് ഇന്ന് മരിച്ചത്. ഈ വർഷം ആദ്യം ഇസ്രായേൽ കൊലപ്പെടുത്തിയ വസീം എന്ന 19 വയസ്സുകാരന്റെ പിതാവാണ് അംജദ് അബൂജാസ്.
അഹ്‌മദ് സഖർ (15), ഖാലിദ് ദർവീഷ് (21), ഖസ്സാം സരിയ (19), ഖസ്സാം ഫൈസൽ അബൂസിരിയ (29), ഖൈസ് മജിദീ (21) എന്നിവരാണ് തിങ്കളാഴ്ച ആക്രമണത്തിൽ കൊല്ലപ്പെട്ട മറ്റുള്ളവർ. അഭയാർഥി ക്യാമ്പിലെ 91 പേർക്ക് പരിക്കേറ്റിരുന്നു. ഇസ്രയേൽ ഹെലികോപ്റ്റർ ഉപയോഗിച്ചാണ് ആക്രണം നടത്തിയത്. ടാങ്കറുകളും, ഉപയോഗിച്ചു. പലസ്തീൻ ഭാഗത്തുനിന്നു കടുത്ത ചെറുത്തുനില്പ് ഉണ്ടായതായി അൽജസീറ റിപ്പോർട്ട് ചെയ്തി. ഏകദേശം 10 മണിക്കൂർ നീണ്ട ഏറ്റുമുട്ടലിൽ എട്ട് ഇസ്രായേൽ സൈനികർക്ക് പരിക്കേറ്റതായും റിപ്പോർട്ടിൽ പറയുന്നു.
കുടിയേറ്റം വ്യാപിപ്പിക്കാനുള്ള പദ്ധതിക്ക് മുന്നോടിയായാണ് ഇസ്രായേൽ ആക്രമണം അഴിച്ചുവിടുന്നതെന്ന് ഫലസ്തീൻ അതോറിറ്റി ആരോപിച്ചു. എന്നാൽ, രണ്ടു പേരെ തിരഞ്ഞാണ് സൈന്യം ക്യാമ്പിലെത്തിയതെന്നും പ്രതിരോധമുണ്ടായപ്പോൾ തിരിച്ചടിച്ചു എന്നുമാണ് ഇസ്രായേൽ സൈന്യം പറയുന്നത്. സംഘർഷത്തിൽ ഏതാനും ഇസ്രായേൽ സൈനികർക്കും പരിക്കേറ്റു