മഹാത്മ അയ്യങ്കാളിയുടെ നിർഭയത്വം പുതുതലമുറ മാതൃകയാക്കണം – സി ആർ മഹേഷ് എം എൽ .എ
കരുനാഗപ്പള്ളി:മഹാത്മ അയ്യങ്കാളിയുടെ നിർഭയത്വം പുതുതലമുറ മാതൃകയാക്കണമെന്നും കേരള നവോത്ഥാന പ്രസ്ഥാനത്തിൻ്റെ നാഴികകല്ലാണ് മഹാത്മ അയ്യങ്കാളിയുടെ ഇടപെടീലുകളെന്നും സി.ആർ മഹേഷ് എം .എൽ .എഅഭിപ്രായപ്പെട്ടു.
ഡോ. ബി ആർ അംബേദ്ക്കർ സ്റ്റഡീസെൻ്റെറിൻ്റെ നേതൃത്വത്തിൽ മഹാത്മാ അയ്യങ്കാളിയുടെ 82-ാംചരമ ദിനവും
മെറിറ്റ് അവാർഡും
കെ രാജു നഗറിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം
സ്റ്റഡീസെൻ്റർ ചെയർമാൻ ബോബൻ ജി.നാഥ് അധ്യക്ഷനായിരുന്നു.
ഭാരവാഹികളായ ചൂളൂർ ഷാനി, ആർ.സനജൻ, അജി ലൗലാൻ്റ്, പ്രേം ഭാസിൽ , രാജേഷ് സ്വപ്നം,ഡോളി, സോമ അജി, ഹ,മോളി, സജീത, അനിലാബോബൻ, അമ്പിളി, സുമാ മേഴ്സി ,തുടങ്ങിയവർ സംസാരിച്ചു.ചടങ്ങിൽ SSLC, പ്ലസ് ടു, ഡിഗ്രി പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും ലഹരി മുക്ത ഭാരതം എന്ന വിഷയത്തെ ആസ്പദമാക്കി വർണ്ണം ചിത്രരേഖ സ്കൂൾ ഓഫ് ആർട്സിന്റെ നേതൃത്വത്തിൽ മൂക്ക് കൊണ്ടും താടി കൊണ്ടും ചിത്രം വരച്ച് യു ആർ എഫ് ലോക റിക്കോർഡിലും ഏഷ്യൻ ലോക റിക്കോർഡിലും അമേരിക്കൻ ബുക്ക് ഓഫ് റിക്കോർഡിലും ബ്രിട്ടീഷ് ലോക റിക്കോർഡിലും ഇടം നേടിയ അഭിനന്ദ് ആർ.സിബുവിനേയും ചടങ്ങിൽ എംഎൽ.എ അനുമോദിച്ചു.