തലവടി : കുവൈത്ത് എന്‍.ബി.റ്റി.സി കമ്പനി ജനറല്‍ വര്‍ക്ക്സ് വിഭാഗം മാനേജറായി ജോലി ചെയ്തു വരികയായിരുന്ന തലവടി മാമ്മൂട്ടില്‍ ലാജി ചെറിയാനാണ് (54) സൗദിയില്‍ വച്ചുണ്ടായ കാറപകടത്തില്‍ മരണമടഞ്ഞത്. കമ്പനിയുടെ സൗദി പ്രൊജക്റ്റിലായിരുന്നു ലാജി ചെറിയാന് ഇപ്പോള്‍ ചുമതല വഹിച്ച് വന്നിരുന്നത്.
വെള്ളിയാഴ്ച്ച ലീവായതിനാല്‍ കുവൈത്തിലുള്ള കുടുംബത്തിന്റേ അടുത്തേക്ക് സ്വന്തമായി കാര്‍ ഒടിച്ചുവരുന്നതിനിടെ കഫ്ജിക്കടുത്ത് വച്ചുണ്ടായ അപകടത്തിലാണ് മരണപ്പെട്ടത്. പ്ലസ് ടു വിദ്യാര്‍ഥിയായ മകളുടെ പരീക്ഷ കഴിഞ്ഞ് അടുത്ത മാസം നാട്ടിലേക്ക് വരാനിരിക്കുമ്പോഴാണ് ആകസ്മിക മരണം സംഭവിച്ചത്.
സംസ്കാരം പിന്നീട്. ഭാര്യ : അനീറ്റ ലാജി. മക്കള്‍: ജോവാന്, ജസ്ലിന്, ജയ്ഡന്‍.