Friday, November 1, 2024

Top 5 This Week

Related Posts

ഇംറാൻഖാന് പിന്തുണയുമായി ഇസ്ലാമാബാദിൽ പതിനായിരങ്ങൾ

ഇസ്ലാമാബാദ്: അവിശ്വാസ പ്രമേയത്തെ നേരിടുന്ന പാകിസ്താൻ പ്രധാനമന്ത്രി ഇംറാൻഖാന് പിന്തുണ അർപ്പിച്ച് പതിനായിരങ്ങൾ പങ്കെടുത്ത ശക്തി പ്രകടനം ഇസ്ലാബാദിൽ. പാകിസ്താനെ കൊള്ളയടിക്കുന്ന സംഘമാണ് തന്നെ താഴെ ഇറക്കാൻ ശ്രമിക്കുന്നതെന്നും അവിശ്വാസ പ്രമേയത്തിന്റെ മുന്നോടിയായി രാജി വയക്കില്ലെന്നും ഇംറാൻഖാൻ സമ്മേളനത്തിൽ പ്രഖ്യാപിച്ചു.
കഴിഞ്ഞ 30 വർഷമായി അവർ ഒരുമിച്ച് രാജ്യത്തിൻറെ രക്തം വലിച്ചെടുത്തു. അവർക്ക് രാജ്യത്തിന് പുറത്ത് ദശലക്ഷക്കണക്കിന് ഡോളർ മൂല്യമുള്ള സമ്പാദ്യവും വിദേശ അക്കൗണ്ടുകളുമുണ്ടെന്നും ഇംറാൻ പറഞ്ഞു. നാഷണൽ റീകൺസിലിയേഷൻ ഓർഡിനൻസിന് വേണ്ടിയാണ് ഈ നാടകങ്ങളെല്ലാം നടക്കുന്നത്. ജനറൽ പർവേശ് മുഷ്‌റഫ് ചെയ്തതു പോലെ താൻ അവർക്ക് മുമ്പിൽ മുട്ടുകുത്തണമെന്ന് അവർ ആഗ്രഹിക്കുന്നുവെന്നും ഇംറാൻ ഖാൻ ചൂണ്ടിക്കാട്ടി.
അവിശ്വാസ പ്രമേയത്തിന് പിന്നിൽ വിദേശ ഗൂഢാലോചനയാണെന്നും വിദേശത്ത് നിന്ന് പാകിസ്ഥാനിലേക്ക് ധനസഹായം എത്തിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. തിങ്കളാഴ്ച അവിശ്വാസ പ്രമേയം പരിഗണിക്കുന്നത്.
തെഹ്‌രീകെ ഇൻസാഫ് പാർട്ടിയിലെ 24 അംഗങ്ങൾ കൂറുമാറിയതിന് പിന്നാലെയാണ് പ്രതിപക്ഷം അവിശ്വാസപ്രമേയവുമായി രംഗത്തെത്തിയത്.
342 അംഗ നാഷനൽ അസംബ്ലിയിൽ 172 പേരുടെ പിന്തുണയുണ്ടെങ്കിൽ അവിശ്വാസപ്രമേയം പാസാകും. പി.ടി.ഐക്ക് 155 അംഗങ്ങളാണുള്ളത്.
അവിശ്വാസ പ്രമേയത്തിൽ ഇംറാൻ ഖാനെതിരെ വോട്ടുചെയ്യുമെന്ന് പ്രഖ്യാപിച്ച ഭരണകക്ഷി അംഗങ്ങളെ ആജീവനാന്തം അയോഗ്യരായി പ്രഖ്യാപിക്കാൻ ഭരണഘടനാ സാധുത തേടി പാക് സർക്കാർ സുപ്രീംകോടതിയിൽ ഹരജി നൽകിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles