Tuesday, December 24, 2024

Top 5 This Week

Related Posts

മഅ്ദനിയുടെ കേരളത്തിലേക്കുള്ള വരവ് അനിശ്ചിതത്വത്തിൽ ; ഒരു കോടി രൂപ കണ്ടെത്തണം

ന്യൂഡൽഹി: മഅ്ദനിയുടെ കേരളത്തിലേക്കുളള വരവ് അനിശ്ചിതത്ത്വത്തിൽ. കേരളത്തിൽ പോകണമെങ്കിൽ കർണ്ണാടക പറഞ്ഞ പണം കെട്ടിവയ്ക്കണമെന്ന്്് സുപ്രീംകോടതി..
60 ലക്ഷം ആദ്യ ഘട്ടത്തിൽ നല്കണമെന്ന കർണ്ണാടക ആവശ്യം ശരിവെച്ച സുപ്രീം കോടതി ഈ ഘട്ടത്തിൽ ഇടപെടാൻ സാധിക്കില്ല എന്നാണ് വിധിച്ചത്. കർണാടക പൊലീസ് പണം ആവശ്യപ്പെട്ട നടപടിക്കെതിരെ മഅ്ദനി നൽകിയ ഹരജി സുപ്രീം കോടതി തള്ളി.് മുതിർന്ന അഭിഭാഷകൻ കപിൽ സിബലാണ് മഅ്ദനിക്ക് വേണ്ടി ഹാജരായത്. കഴിഞ്ഞ ഏപ്രിൽ 17 ആണ് മഅ്ദനിക്ക് ചികിത്സയക്കും പിതാവിനെ കാണുന്നതിനുമായി മൂന്നു മാസത്തേക്ക് ജാമ്യത്തിൽ ഇളവ് അനുവദിച്ചത്. കർണാടക പോലീസിന്റെ സുരക്ഷയും നിർദേശിച്ചിരുന്നു.

ഇതനുസരിച്ച് 20 അംഗ ടീമിനെയാണ് മ്അ്ദനിയുടെ സുരക്ഷക്കും അകമ്പടിക്കുമായി നിയോഗിച്ചത്. ഇവരുടെ ഭക്ഷണം, താമസം, ടാക്‌സ് ഉൾപ്പെടെ ഒരു കോടി രൂപ ചെലവും കണക്കാക്കി. 82 ദിവസത്തെ ഇവരുടെ ചെലവിലേക്കായി 60 ലക്ഷത്തോളം രൂപ മുൻകൂറായി കെട്ടിവെക്കണമെന്ന് നിർദേശിക്കുകയും ചെയ്തു. 18 ശതമാനം ജി.എസ്.ടി തുകയായി 2.67 ലക്ഷവും സേവന നികുതിയായി 1.48 ലക്ഷവും ഇതിൽ ഉൾപ്പെടും. ഇതിൽ ഇളവ് തേടിയാണ് മഅ്ദനി കോടതിയെ വീണ്ടും സമീപിച്ചത്.

ഏപ്രിൽ 19ന് കേരളത്തിലെത്തിയ കർണാടക പൊലീസ്, മഅ്ദനിയുടെ എറണാകുളത്തെ വസതിയിലും കൊല്ലം അൻവാർശ്ശേരിയിലും പിതാവ് താമസിക്കുന്ന കുടുംബ വീട്ടിലും ഉമ്മയുടെ ഖബർസ്ഥാനിലും പരിശോധന നടത്തി 20ന് തിരിച്ചെത്തി റിപ്പോർട്ട് സമർപ്പിക്കുകായിരുന്നു. ആറ് മുതിർന്ന ഉദ്യോഗസ്ഥരടക്കം അകമ്പടിയേകുന്ന 20 പൊലീസുകാരുടെ ചെലവിന്റെ വിശദാംശങ്ങൾ ഉൾപ്പെടുത്തിയാണ് മഅ്ദനിക്ക് കമീഷണർ കത്ത് നൽകിയത്. മുമ്പ് നാലുതവണ കേരളത്തിൽ പോയപ്പോഴും ഇല്ലാത്ത കടുത്ത നിബന്ധനകളാണ് ഇത്തവണ മഅ്ദനിക്ക് മുന്നിൽ കർണാടക പോലീസ് വെച്ചത്.
കർണാടക സർക്കാരിന്റെ ഈ വാദം അംഗീകരിച്ച സുപ്രിം കോടതിയുടെ വിധി കടുത്ത നീതിനിഷേധമെന്ന് പ്രമുഖ മനുഷ്യാവകാശ പ്രവരത്തകനായ അഡ്വ. ശ്രീജിത് പെരുമന പറഞ്ഞു. വിചാരണ ശിക്ഷ പോലെ നീണ്ടുപോയ ലോക ചരിത്രത്തിലെ ഏറ്റവും വലിയ രക്തസാക്ഷിയും, ഇസ്ലാമോഫോബിയയുടെ ഇരയുമാണ് മഅദനി.
വിചാരണ നീണ്ടുപോയതിനു പ്രധാന മന്ത്രിയെ കൊന്നവർക്ക് പോലും വധ ശിക്ഷ ഒഴിവാകുകയും, വെറുതെ വിടുകയും ചെയ്ത നാട്ടിൽ മഅദനി എന്തുകൊണ്ട് വിചാരണ ഇല്ലാതെ ജയിലിൽ കൊല്ലപ്പെടേണ്ട ആളാകണം എന്ന് കർണ്ണാടകക്കും ഫാസിസ്സത്തിനും കൃത്യമായ ഉദ്ദേശ ലക്ഷ്യങ്ങളുണ്ട്.
വിചാരണ കാലത്ത് വിചാരണ നീണ്ടുപോകുമ്പോൾ ഏതൊരു പൗരനും ലഭിക്കേണ്ട എല്ലാ മനുഷ്യാവകാശങ്ങളും മഅദനിക്കും ലഭിക്കണം.
ഒരു രൂപ പോലും മദനി നൽകേണ്ടതില്ല അഥവാ അത് സ്റ്റേറ്റിന്റെ ചുമതലയാണ് എന്ന കാലാവസ്ഥയിലാണ് സുപ്രീം കോടതി മഅദനിയോട് കർണ്ണാടകക്ക് പൈസ കൊടുക്കാൻ ആവശ്യപ്പെട്ടത് എന്നത് എടുത്ത് പറയേണ്ടതാണ്.. ശ്രീജിത് പെരുമന അഭിപ്രായപ്പെട്ടു. ഈ പണം നമ്മൾ ഓരോരുത്തരം കണ്ടെത്തണം, അദ്ദേഹത്തെ ഇവിടെ കൊണ്ടുവരണം അതിനായി തന്നാൽ കഴിയുന്ന എല്ലാ സഹായങ്ങളും ചെയ്യാൻ ഈ നിമിഷം മുതൽ പ്രതിജ്ഞാബദ്ധനാണെന്നും അദ്ദേഹം പറഞ്ഞു

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles