Friday, December 27, 2024

Top 5 This Week

Related Posts

ഗുസ്തി താരങ്ങൾക്ക് പിന്തുണയുമായി കെജ്രിവാളും പ്രിയങ്ക ഗാന്ധിയും

ന്യൂഡൽഹി: സ്ത്രീകളെ പീഡിപ്പിക്കുന്നവരെ തൂക്കിലേറ്റണമെന്ന് കെജ്രിവാൾ പറഞ്ഞു. രാജ്യത്തിന്റെ യശസ്സ് ഉയർത്തിയവരാണ് ഗുസ്തിതാരങ്ങൾ. അവർ അപമാനിക്കപ്പെട്ടിരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ജന്തർമന്ദിറിൽ പ്രതിഷേധം നടത്തുന്ന ഗുസ്തിതാരങ്ങൾക്ക് പിന്തുണയുമായി എത്തിയതായിരുന്നു അരവിന്ദ് കെജ്രിവാൾ.

ഏഴോളം ഗുസ്തിതാരങ്ങളുടെ പരാതിയുടെ അടിസ്ഥാനത്തിൽ ലൈംഗിക പീഡനത്തിന് രണ്ട് കേസുകൾ ബ്രിജ് ഭൂഷൻ സിങ്ങിനെതിരെ നിലവിലുണ്ടെന്നും കെജ്രിവാൾ പറഞ്ഞു. ബ്രിജ് ഭൂഷൻ സിങ്ങിനെ കേന്ദ്രസർക്കാർ സംരക്ഷിക്കുകയാണെന്നും കെജ്രിവാൾ ആരോപിച്ചു.

എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ ഗുസ്തിതാരങ്ങൾക്ക് സുപ്രീംകോടതിയെ സമീപിക്കേണ്ടി വന്നു. അണ്ണാ ഹസാരെ രാഷ്ട്രീയത്തെ മാറ്റി. ഈ പ്രതിഷേധം കായികമേഖലയിൽ മാറ്റം കൊണ്ടുവരും. ഇന്ത്യയെ സ്‌നേഹിക്കുന്നവരെല്ലാം പ്രതിഷേധത്തിൽ അണിനിരക്കണമെന്ന് അദ്ദേഹം. ആവശ്യപ്പെട്ടു.

ആരോപണവിധേയനായ ബ്രിജ് ഭൂഷനെ എന്തിനാണ് കേന്ദ്ര സർക്കാർ രക്ഷിക്കാൻ ശ്രമിക്കുന്നതെന്ന് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി ചോദിച്ചു. ജന്തർ മന്തറിലെ സമരം ചെയ്യുന്ന ഗുസ്തി താരങ്ങളെ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവർ.

ഗുസ്തി താരങ്ങളുടെ വിഷയത്തിൽ പ്രധാനമന്ത്രിയിൽ നിന്ന് യാതൊരു നടപടിയും പ്രതീക്ഷിക്കുന്നില്ല. താരങ്ങളെ കുറിച്ച് ആശങ്കയുണ്ടെങ്കിൽ എന്തുകൊണ്ട് പ്രധാനമന്ത്രി അവരോട് സംസാരിക്കുകയോ അവരെ കാണുകയോ ചെയ്യാത്തത്. രാജ്യം താരങ്ങൾക്കൊപ്പമാണ് നിലയുറപ്പിച്ചിട്ടുള്ളത്. കുറ്റവാളിക്കെതിരെ ശബ്ദമുയർത്തിയ ഗുസ്തി താരങ്ങളെ ഓർത്ത് അഭിമാനിക്കുന്നുവെന്നും പ്രിയങ്ക പറഞ്ഞു.

എന്നാൽ പോലീസ് കേസെടുത്തെങ്കിലും രാജിവയ്്ക്കില്ലെന്ന് ബ്രിജ്ഭൂഷൻ പ്രസ്താവിച്ചു. രാജി എന്നത് വലിയ കാര്യമല്ല, പക്ഷേ ഞാൻ ഒരു കുറ്റവാളിയല്ല. ഞാൻ രാജിവച്ചാൽ അവരുടെ (ഗുസ്തിക്കാരുടെ) ആരോപണങ്ങൾ അംഗീകരിച്ചെന്നാണ് അർഥമാക്കുന്നത്. എന്റെ കാലാവധി ഏതാണ്ട് അവസാനിച്ചു. സർക്കാർ മൂന്നംഗ കമ്മിറ്റി രൂപീകരിച്ചു, 45 ദിവസത്തിനുള്ളിൽ തെരഞ്ഞെടുപ്പ് നടക്കും. അതോടെ എന്റെ കാലാവധി അവസാനിക്കും”- ബ്രിജ്ഭൂഷൻ സിങ് മാധ്യമങ്ങളോട് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles