Thursday, December 26, 2024

Top 5 This Week

Related Posts

പണി മുടക്കി ഇ-പോസ് മെഷീനുകൾ ; കാർഡ് ഉടമകളും റേഷൻ കടക്കാരും വലയുന്നു

ഏപ്രിൽ മാസത്തെ റേഷൻ വിഹിതം നാല്പത്് പകുതിപോലും വിതരണം ചെയ്യാനായിട്ടില്ല, പ്രധാന കാരണം ഇ പോസ് മെഷീനുകൾ പ്രവർത്തിക്കാത്തതാണ്. സംസ്ഥാനത്ത് ഇന്നും റേഷൻ വിതരണം തടസ്സപ്പെട്ടതോടെ മൂന്നാം ദിനത്തിലും ആയിരകണക്കിനു കാർഡ് ഉടമകളാണ് റേഷൻ കടയിലെത്തി വെറുതെ മടങ്ങിയത്. മറുപടി പറഞ്ഞ് കടയുടമകളും വലഞ്ഞു. പരാതി വ്യാപകമായതോടെ ഇന്ന് നാലുമണി വരെ കടകൾ അടച്ചിടാൻ റേഷൻ വ്യാപാരികൾക്ക് സർക്കാർ നിർദേശം നൽകി. ഇന്നു പ്രശ്നം പരിഹരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഭക്ഷ്യമന്ത്രി ജി ആർ അനിൽ പ്രതികരിച്ചു.

സെർവർ തകരാറാണ് ഇ- പോസ് മെഷീൻ പ്രവർത്തിക്കാത്തതിനു കാരണമെന്നാണ് അധികൃതർ പറയുന്നത്. സർവർ കപ്പാസിറ്റിയുടെ പ്രശ്‌നമുണ്ട്. തുടർച്ചയായി പണിമുടക്കുന്നത് ആദ്യ സംഭവമാണെങ്കിലും ഈ മാസം തന്നെ പലതവണ ഇതേ അവസ്ഥയുണ്ടായി. മുമ്പും പലതവണ ഈ അവസ്ഥയുണ്ട്. പ്രശ്‌നത്തിനു ശാശ്വത പരിഹാരം വേണമെന്ന കടയുടമകൾ ആവശ്യപ്പെടുന്നത്. ഇതിനിടെ താലൂക്ക് തലത്തിൽ ഇ -പോസ് മെഷീൻ സർവീസ് എന്ന പേരിലും കടക്കാർ ചുറ്റുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles