മൂവാറ്റുപുഴ : ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് ജീവപര്യന്തം തടവും 50,000/ രൂപ പിഴയും. മൂവാറ്റുപുഴ പെരിങ്ങഴയിൽ വാടകക്ക് താമസിച്ചു കൊണ്ടിരുന്ന മാറാടി സ്വദേശി ഉഷ (38) കൊല ചെയ്യപ്പെട്ട കേസിലാണ് ഭർത്താവ് മധുവിന് ജീവപര്യന്തം തടവും 50,000/_ രൂപ പിഴയും വിധിച്ചത്.
2015 മെയ് 28 നാണ് സംഭവം . രാത്രി 10.30 മണിയോടു കൂടി പ്രതി വീട്ടിൽ വഴക്കുണ്ടാക്കുകയും , വാക്കത്തിയെടുത്ത് ഉഷയുടെ തലയ്ക്കും കഴുത്തിനും വെട്ടുകയും ചെയ്തുവെന്നാണ് കേസ്. പ്രാണ രക്ഷാർത്ഥം വീട്ടിൽ നിന്ന് ഇറങ്ങിയോടിയ ഉഷ അയൽ വാസിയുടെ വീട്ടിനു മുന്നിൽ കുഴഞ്ഞു വീണു. പിറകെ വാക്കത്തിയുമായെത്തി പ്രതി അവിടെ വച്ച് വീണ്ടും വെട്ടി. തടയാൻ ചെന്ന അയൽ വാസിക്കു നേരെയും വാക്കത്തി വീശി. നാട്ടുകാർ ആശുപത്രിയിലേക്ക് കൊണ്ടു പോകുന്ന വഴി ഉഷ മരണപ്പെട്ടു.. മൂവാറ്റുപുഴ അഡീഷണൽ ഡിസ്ട്രിക്റ്റ് ആന്റ് സെഷൻസ് ജഡ്ജ് ദിനേശ് എം. പിള്ളയാണ് ശിക്ഷ വിധിച്ചത്.
മധുവിന്റെ രണ്ടാം ഭാര്യയായിരുന്നു ഉഷ്. വിവാഹമായിരുന്നു ഉഷയുമായി നടന്നത്. ഉഷ ഗ്രാന്റ്മാസ് കറി പൗഡർ കമ്പനിയിലെ സൂപ്പർവൈസറായിരുന്നു. ശാസ്ത്രിയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പ്രതിയെ കോടതി ശിക്ഷിച്ചത്. പ്രതി വാക്കത്തിയുമായി ഉഷയുടെ പിറകേ വരുന്നതു കണ്ട ഏക ദൃക്സാക്ഷിയുടെ മൊഴിയും, പ്രതി കൃത്യ സമയത്ത് ധരിച്ചിരുന്ന മുണ്ടിൽ നിന്ന് ഉഷയുടെ രക്തക്കറ ഫോറൻസിക് പരിശോധനയിൽ ലഭിച്ചതും കേസിൽ നിർണ്ണായകമായി.
പ്രോസിക്യൂഷൻ 22 സാക്ഷികളെ വിസ്തരിക്കുകയും, 30 രേഖകളും, 8 തൊണ്ടിമുതലുകളും കോടതിയിൽ ഹാജരാക്കി. പ്രോസീ ക്യൂഷനുവേണ്ടി പബ്ലിക്ക് പ്രോസീ ക്യൂട്ടർ Adv. അഭിലാഷ് മധു ഹാജരായി. മൂവാറ്റുപുഴ പോലീസ് രജിസ്ട്രർ ചെയ്ത് കേസിൽ എറണാകുളം റൂറൽ ASP ആയിരുന്ന മെറിൻ ജോസഫ് ആണ് കേസ് അന്വേഷണം നടത്തിയത്.