മൂവാറ്റുപുഴ : ഓട്ടോ ഇലക്ട്രിക്ക സർവീസിന്റെ മറവിൽ കള്ളനോട്ട് നിർമ്മാണം യുവാവ് പോലീസ് പിടിയിൽ.
കോതമംഗലം പുതുപ്പാടി കുരുപ്പാത്തടത്തിൽ വീട്ടിൽ പ്രവീൺ ഷാജി (24) യെയാണ് മുവാറ്റുപുഴ പോലീസ് പിടി കൂടിയത്. നോട്ട് അടിക്കാനുപയോഗിക്കുന്ന പ്രിന്ററും അനുബന്ധസാമഗ്രികളും, 500 ന്റെ രണ്ട് , 200 ന്റെ നാല് 50 രൂപയുടെ മൂന്ന് വീതം കള്ളനോട്ടുകൾ കണ്ടെടുത്തുവെന്ന് പോലീസ് പറഞ്ഞു.
പ്രവീൺ ഷാജിയുടെ പേഴയ്ക്കാപ്പിള്ളിയിലെ പ്രണവ് ഓട്ടോ ഇലക്ട്രിക്ക് എന്ന സ്ഥാപനത്തിലാണ് കള്ളനോട്ട് അടിച്ചിരുന്നത്. കിഴക്കേക്കരയിലെ പെട്രോൾ പമ്പിൽ , കഴിഞ്ഞ ദിവസം ലഭിച്ച 500 രൂപയുടെ ഒരു നോട്ട് കള്ളനോട്ട് കിട്ടിയ വിവരം പോലീസിനെ അറിയിച്ചിരുന്നു. തുടർന്ന് പോലീസ് നടത്തിയ പരിശോധനയിൽ പ്രവീണാണ് കള്ളനോട്ട് നൽകിയതെന്നു മനസ്സിലായി. തുടർന്നു നടന്ന പരിശോധനയിലാണ് കള്ളനോട്ടും, പ്രിന്ററും പിടികൂടിയത്. അന്വേഷണ സംഘത്തിൽ എസ്.ഐ മാരായ വിഷ്ണു രാജു , ബേബി ജോസഫ്, എ.എസ്.ഐ പി.എം രാജേഷ്, എസ്.സി പി.ഒ ബേസിൽ സ്ക്കറിയ എന്നിവരാണ് ഉണ്ടായിരുന്നത്.