Thursday, December 26, 2024

Top 5 This Week

Related Posts

മുദ്രവച്ച കവറിൽ അതീഖ് അഹ്‌മദിൻറെ രഹസ്യകത്ത്; ജയിലിലിനു പുറത്തെത്തിച്ചു കൊല്ലുമെന്ന് പോലീസ് ഭീഷണിപ്പെടുത്തിയ വിവരം കത്തിലുണ്ടെന്നു അഭിഭാഷകൻ

മുദ്രവച്ച കവറിൽ അതീഖ് അഹ്‌മദിൻറെ രഹസ്യകത്ത്; ജയിലിലിനു പുറത്തെത്തിച്ചു കൊല്ലുമെന്ന് പോലീസ് ഭീഷണിപ്പെടുത്തിയ വിവരം കത്തിലുണ്ടെന്നു അഭിഭാഷകൻ
സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിനും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും കൈമാറുന്നതിനു അതീഖ് അഹമ്മദ് മുദ്ര വച്ച കവറിൽ രഹസ്യക്കത്ത് തയ്യാറാക്കി അജ്ഞാത വ്യക്തിയെ ഏല്പിച്ചിരുന്നുവെന്നാണ്്്് അഭിഭാഷകനായ വിജയ് മിശ്ര വെളിപ്പെടുത്തിയത്്. അജ്ഞാതനായ മറ്റൊരാളുടെ കൈവശമാണ് കത്ത് ഉള്ള രഹസ്യകത്ത് അയാൾ ചീഫ് ജസ്റ്റീസിനും യു.പി. മുഖ്യമന്ത്രിക്കും അയച്ചതായും വിജയ് മിശ്ര വ്യക്തമാക്കി.

അതീഖ് അഹ്‌മദിനെയും സഹോദരൻ അഷ്‌റഫ് അഹ്‌മദിനെയും ജയിലിന് പുറത്തെത്തിച്ച് കൊലപ്പെടുത്തുമെന്ന് പറഞ്ഞ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥനെക്കുറിച്ച് കത്തിൽ ഉണ്ടെന്നും ഇക്കാര്യം അഷ്‌റഫ് സൂചിപ്പിച്ചിരുന്നുവെന്നും. അഭിഭാഷകൻ പറഞ്ഞു.

‘രഹസ്യ കത്ത് തന്റെ കൈവശമല്ല. ചീഫ് ജസ്റ്റിസിനും ഉത്തർപ്രദേശ് മുഖ്യമന്ത്രിക്കും കത്തയക്കുന്നതും താനല്ല. രഹസ്യകത്തിലെ ഉള്ളടക്കം എന്താണെന്ന് അറിയില്ല. ഏതെങ്കിലും തരത്തിലുള്ള അത്യാഹിതമോ കൊല്ലപ്പെടുകയോ ചെയ്താൽ ചീഫ് ജസ്റ്റിസിനും മുഖ്യമന്ത്രിക്കും കത്ത് അയച്ചു കൊടുക്കണമെന്ന് അതീഖ് അഹ്‌മദ് ആവശ്യപ്പെട്ടിരുന്നു’ – എന്നാണ് വിജയ് മിശ്ര പറയുന്നത്.

15 ദിവസത്തിനുള്ളിൽ ജയിലിൽ നിന്നിറക്കി ഇരുവരെയും കൊലപ്പെടുത്തുമെന്ന് പൊലീസ് ഉദ്യോഗസ്ഥൻ ഭീഷണിപ്പെടുത്തിയെന്നാണ് കത്തിലുളളതെന്നാണ് അഷറഫ് പറഞ്ഞിരുന്നത്. പൊലീസ് ഉദ്യോഗസ്ഥൻ ആരെന്ന് ഞാൻ ചോദിച്ചെങ്കിലും അദ്ദേഹം പറയാൻ തയാറായില്ല. എനിക്ക് അപായമുണ്ടാകാൻ സാധ്യതയുണ്ടെന്ന് കരുതിയാവും അത്. – വിജയ് മിശ്ര വ്യക്തമാക്കി.

കഴിഞ്ഞ ശനിയാഴ്ച രാത്രി 1ദ.30 ഓടെയാണ് ഉമേഷ് പാൽ വധക്കേസിൽ റിമാൻഡിലുള്ള ഉത്തർപ്രദേശ് മുൻ എം.പി അതീഖ് അഹ്‌മദിനെയും സഹോദരൻ അഷ്‌റഫിനെയും മൂന്നംഗ സംഘം വെടിവെച്ച് കൊന്നത്. പോലീസ് കാവലിൽ വൈദ്യപരിശോധനക്ക് പ്രയാഗ് രാജ് മെഡിക്കൽ കോളജിലേക്ക് കൊണ്ടു പോകുന്നതിനിടെയാണ് സംഭവം. രണ്ടുദിവസം മുമ്പ് അതീഖ് അഹമ്മദിന്റെ മകൻ അസദ് (19 ), ഗുലാം അഹമ്മദ് എന്നിവർ പോലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ടിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles