Wednesday, December 25, 2024

Top 5 This Week

Related Posts

യോഗി സർക്കാരിന് കീഴിൽ ജംഗിൾ രാജെന്ന് സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി

ന്യൂഡൽഹി : യുപിയിൽ ബിജെപിയുടെ യോഗി സർക്കാരിന് കീഴിൽ ജംഗിൾ രാജെന്ന് സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ഏറ്റുമുട്ടൽ കൊലപാതകങ്ങൾ, ബുൾഡോസർ രാഷ്ട്രീയം, കുറ്റവാളികളെ സംരക്ഷിക്കൽ ഇതൊക്കെയാണ് സംസ്ഥാനത്ത് നടക്കുന്നതെന്ന് യച്ചൂരി പറഞ്ഞു. സമാജ്വാദി പാർട്ടി മുൻ എം.പി. അതീഖ് അഹമ്മദിനെയും സഹോദരനെയും പോലീസ് കസ്റ്റഡിയിലിരിക്കെ പുറച്ചുനിന്നെത്തിയ സംഘം വെടിവട്ടുകൊന്ന സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കുറ്റവാളികളെ ശിക്ഷിക്കണമെന്നും നിയമവാഴ്ച ഉറപ്പാക്കണമെന്നും സീതാറാം യച്ചൂരി ആവശ്യപ്പെട്ടു.

യോഗി ആദിത്യനാഥ് സർക്കാരിന്റെ കീഴിൽ ക്രമസമാധാനം തകർന്നുവെന്നു അഖിലേഷ് യാദവ് ട്വീറ്റ് ചെയ്തു.

”യുപിയിലെ കുറ്റകൃത്യങ്ങൾ വളരെയധികം ഉയർന്നു. പൊലീസിന്റെ സംരക്ഷണവലയത്തിനുള്ളിലുള്ളയാളെ പരസ്യമായി കൊലപ്പെടുത്താൻ കഴിയുമെങ്കിൽ പൊതുജനത്തിന് എന്തു സുരക്ഷയാണുള്ളത്. ജനങ്ങൾക്കിടയിൽ ഇതുമൂലം ഭയത്തിന്റെ അന്തരീക്ഷമുയർന്നു. ഇത്തരമൊരു അന്തരീക്ഷം സൃഷ്ടിക്കാൻ ചില മനഃപൂർവം ശ്രമിക്കുന്നു” – ഹിന്ദിയിലെ ട്വീറ്റിൽ അഖിലേഷ് വ്യക്തമാക്കി.

”പൊലീസ് കസ്റ്റഡിയിൽ, കൈവിലങ്ങ് ധരിച്ചിരുന്നപ്പോഴാണ് ആതിഖും സഹോദരൻ അഷ്‌റഫും കൊല്ലപ്പെട്ടത്. ജയ് ശ്രീറാം വിളികളും ഉയർന്നു. യോഗി ആദിത്യനാഥിന്റെ കീഴിൽ സംസ്ഥാനത്തെ ക്രമസമാധാനം തകർന്നുവെന്നതിന്റെ മികച്ച ഉദാഹരണമാണ് ഇവരുടെ കൊലപാതകം. ഏറ്റുമുട്ടൽ കൊലപാതകങ്ങളെ പിന്തുണയ്ക്കുന്നവർക്കും ഈ കൊലപാതകത്തിൽ ഉത്തരവാദിത്തമുണ്ട്” – എഐഎംഐഎം അധ്യക്ഷൻ അസദുദ്ദിൻ ഉവൈസി ട്വീറ്റ് ചെയ്തു.

സംഭവത്തെക്കുറിച്ച് യുപി പൊലീസ് അന്വേഷിക്കണമെന്ന് ജമ്മു കശ്മീരിലെ മുൻ പൊലീസ് മേധാവി ശേഷ് പോൾ വൈദ് ട്വീറ്റിലൂടെ ആവശ്യപ്പെട്ടു. ”പൊലീസ് കസ്റ്റഡിയിലിരിക്കെ ക്യാമറകൾക്കു മുന്നിൽവച്ച് ആതിഖ് അഹ്‌മദിനെയും അഷ്‌റഫിനെയും കൊന്നത് ഇവരുടെ ഏതു കുറ്റകൃത്യം മറയ്ക്കാനാണ്. യുപി സർക്കാർ ഇക്കാര്യം ഗൗരവമായി അന്വേഷിക്കണം” – അദ്ദേഹം ട്വീറ്റ് ചെയ്തു.

ആതിഖ് അഹ്‌മദിന്റെയും സഹോദരന്റെയും കൊലപാതകവും് നിയമവാഴ്ചയുടെ അന്ത്യമെന്നാണ് കപിൽ സിബൽ പ്രതികരിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles