Wednesday, December 25, 2024

Top 5 This Week

Related Posts

സ്വന്തം ജീവിതാനുഭവങ്ങളിൽ നിന്നും കരുത്താർജ്ജിച്ച വ്യക്തിയായിരുന്നു ഡോ.ബി.ആർ അംബേദ്കർ -സി.ആർ. മഹേഷ് . എം എൽ .എ

സ്വന്തം ജീവിതാനുഭവങ്ങളിൽ നിന്നും കരുത്താർജ്ജിച്ച വ്യക്തിയായിരുന്നു ഡോ.ബി.ആർ അംബേദ്കർ -സി.ആർ. മഹേഷ്

കരുനാഗപ്പള്ളി:- ദളിത് വിഭാഗത്തിൽ ജനിച്ചതുകൊണ്ട് മാത്രം സമൂഹത്തിൽ നിന്ന് മാറ്റി നിർത്തുകയും വിദ്യാഭ്യാസം നിക്ഷേധിക്കുന്ന സാഹചര്യങ്ങൾ ഉണ്ടായിട്ടും ജീവിതാനുഭവങ്ങളിൽ നിന്ന് കരുത്താർജ്ജിച്ച് ഉയർന്ന നേതാവും ഭരണാധികാരിയും ആയിരുന്നു ഡോ.ബി.ആർ അംബേദ്കർ എന്ന് എസ്.ഐ ആർ മഹേഷ് പ്രസ്താവിച്ചു. ഡോ. ബി. ആർ അംബേദ്കർ സ്റ്റഡി സെന്റർ ആന്റ് ചാരിറ്റേറ്റ് ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ നടന്ന ഡോ.ബി ആർ അംബേദ്കറുടെ 132-ാം ജയന്തി ആഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതിന്റെ ഫലമായി നിരവധി നിയമ പരിരക്ഷകളും ജനകീയ സഭകളും ബ്രട്ടീഷുകാരെ കൊണ്ട് നിർമ്മിക്കാൻ ഡോ.ബി.ആർ അംബേദ്കർക്ക് കഴിഞ്ഞിരുന്നുവെന്ന് ഡോ.സുജിത്ത് വിജയൻ പിള്ള എം എൽ എ പറഞ്ഞു. അംബേദ്കറുടെ ജീവിതം ഒരു സർവ്വകലാശാലയാണെന്നും സുജിത്ത് വിജയൻ പിള്ള പറഞ്ഞു

ട്രസ്റ്റ് പ്രസിഡന്റ് ബോബൻ ജി നാഥ് അദ്ധ്യക്ഷത വഹിച്ചു.ഡോ: ബി.ആർ അംബേദ്കർ നാഷണൽ അവാർഡ് ഓ ഐ സി സി ഇൻകാസ് ഗ്ലോബൽ ചെയർമാൻ കുമ്പളത്ത് ശങ്കരപിള്ളയ്ക്ക് സി. ആർ. മഹേഷ് എം.എൽ. എയും ഡോ:സുജിത്ത് വിജയൻ പിള്ള എം.എൽ.എ യും സംയുക്തമായി നൽകി.

 സുരേഷ് പാലക്കോട്, അഡ്വക്കേറ്റ് കെ.എ ജവാദ്, എൻ.ഒ. ഉമ്മൻ, എൻ.അജയകുമാർ, നജീം മണ്ണേൽ, എം.അൻസാർ, എസ്.ജയകുമാർ, ഫോട്ടോ പാർക്ക് റെജി, എസ്.സിംലാൽ, ചൂളൂർ ഷാനി മുനമ്പത്ത് റഹ്മാൻ, എന്നിവർ പ്രസംഗിച്ചു.ബി.മോഹൻദാസ് സ്വാഗതം പറഞ്ഞു. ചടങ്ങിൽ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച കൊച്ചയത്ത് കൊച്ചുകുഞ്ഞ്, കോയിവിള രാമചന്ദ്രൻ, ഇർഷാദ് ബഷീർ, സജീവ് മാമ്പറ, രാജീവ് മാമ്പറ, പോച്ചയിൽനാസർ, അബ്ബാ മോഹൻ, കടത്തൂർ മൻസൂർ, മുനമ്പത്ത് ഷിഹാബ്, വിഷ്ണു കടൽമച്ചൻ, എൻ. വേലായുധൻ, കരുനാഗപ്പള്ളി കൃഷ്ണൻകുട്ടി,റഹീംകുട്ടി, ക്ലാരറ്റ്,ഡോ. ആതിര ശശിധരൻ, അലൻ.എസ്. പൂമുറ്റംലാന്റ്, സക്കീർ സിറാജ്, ബാബി വിജയൻ ,കൊല്ലക ബേബി എന്നിവരും കരുനാഗപ്പള്ളി നഗരസഭാ പരിധിയിൽ നിന്നും സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ പങ്കെടുത്ത വിദ്യാർത്ഥികൾ, കവികൾ, സാഹിത്യകാരന്മാർ തുടങ്ങിയവരെ ചടങ്ങിൽ ആദരിച്ചു. ഉന്നതമികവ് പുലർത്തിയ ജോൺ ഓഫ് കെന്നടി എച്ച്എസ്എസ് , ഓച്ചിറജാതി ഐ ടി സി എന്നിവയ്ക്ക് പ്രത്യക പുരസ്കാരം നൽകി.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles