Saturday, November 2, 2024

Top 5 This Week

Related Posts

കൊച്ചിയിൽ ഡോക്ടറെ ഹണിട്രാപ്പിൽ കുടുക്കി പണം തട്ടിയ യുവതിയും സുഹൃത്തും അറസ്റ്റിൽ

കൊച്ചിയിൽ ഡോക്ടറെ വീട്ടിലേക്കു വിളിച്ചുവരുത്തി ഹണിട്രാപ്പിൽ കുടുക്കി അഞ്ചരലക്ഷം രൂപ തട്ടിയ കേസിൽ യുവതിയും സൂഹൃത്തും അറസ്റ്റിൽ. ഗൂഡല്ലൂർ സ്വദേശിനി നസീമ നസ്രിയ, ഇടുക്കി സ്വദേശി മുഹമ്മദ് അമീൻ എന്നിവരെയാണ് സൗത്ത് പൊലീസ് പിടികൂടിയത്.
5.5 ലക്ഷം തട്ടിയെടുത്തുവെന്നാണ് പരാതി.
ഈ മാസം അഞ്ചിനായിരുന്നു സംഭവം. ആരോഗ്യ പ്രശ്‌നങ്ങൾ പറഞ്ഞ് ഡോക്ടറെ നസീമ തൻറെ വീട്ടിലേക്ക് വിളിച്ചുവരുത്തി തുടർന്ന് സ്വകാര്യ ദൃശ്യങ്ങൾ പകർത്തിയായിരുന്നുവെന്നാണ് പരാതി. ഡോക്ടറെ ഭീഷണിപ്പെടുത്തിയ ഇരുവരും നസീമയൊടൊപ്പമുള്ള ചിത്രങ്ങളും, സ്വകാര്യ ദൃശ്യങ്ങൾ പകർത്തിയെന്നും . അ ഇവ പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി അന്നുതന്നെ ഡോക്ടറുടെ അക്കൗണ്ടിലുണ്ടായിരുന്ന 45,000 രൂപ ഗൂഗിൾ പേ വഴിയും പിറ്റേ ദിവസം അഞ്ച് ലക്ഷം രൂപയും കൈക്കലാക്കിയെന്നാണ് പോലീസ് പറയുന്നത്. ഡോക്ടർ എത്തിയ കാറിന്റെ താക്കോൽ കൈവശപ്പെടുത്തിയ ശേഷം പിറ്റേന്നു പണം കിട്ടിയ ശേഷമാണ് വിട്ടുനൽകിയതെന്നും പരാതിയിൽ പറയുന്നു.

പ്രതികളുടെ ഫോണിൽനിന്നു ഡോക്ടറുടെ ദൃശ്യങ്ങളും പണമിടപാടിൻറെ തെളിവുകളും ശേഖരിച്ചു. കൊച്ചിയിൽ ഓട്ടോഡ്രൈവറായ അമീനെ മൂന്ന് മാസങ്ങൾക്ക് മുൻപാണ് നസീമ പരിചയപ്പെട്ടത്. സമാനമായ സംഭവം ഉണ്ടായിട്ടുണ്ടോയെന്നും പോലീസ് പരിശോധിക്കുന്നുണ്ട്്് .

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles