Friday, November 1, 2024

Top 5 This Week

Related Posts

ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയകരുനാഗപ്പള്ളി സ്വദേശി പിടിയില്‍.

ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ
കരുനാഗപ്പള്ളി സ്വദേശി പിടിയിൽ

കരുനാഗപ്പള്ളി :ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ കേസിൽ കരുനാഗപ്പള്ളി സ്വദേശി പോലീസ് പിടിയിലായി. കല്ലേലിഭാഗം , വിനേഷ് ഭവനത്തിൽ ബിജു.വി ആണ് കരുനാഗപ്പള്ളി പോലീസിന്റെ പിടിയിലായത്. ആദിനാട്
കാട്ടിൽകടവിലുള്ള പ്രസേനനിൽ നിന്നും ഇയാളുടെ സുഹൃത്തുക്കളായ മോഹനൻ, കാർത്തികേയൻ എന്നിവരിൽ നിന്ന് 23 ലക്ഷം രൂപയാണ് ഇയാൾ തട്ടിയെടുത്തത്. പ്രസാർ ഭാരതിയിൽ ക്ലിക്കൽ പോസ്റ്റിലേക്ക് ജോലി വാങ്ങി നൽകാമെന്ന പേരിൽ വാട്ട്‌സാപ്പ് വഴി മെസ്സേജ് അയച്ചു ഫോൺ ചെയ്തു പ്രതിയായ ബിജു തട്ടിപ്പ് നടത്തി വന്നത്. കഴിഞ്ഞ ജൂണിൻ പ്രസേനനും സുഹൃത്തുക്കളും താമസിക്കുന്ന വീട്ടിലെത്തി പണം നൽകിയാൽ ജോലി വാങ്ങി നൽകാമെന്ന് വിശ്വസിച്ച് ഇവരിൽ നിന്ന് മൊത്തം 23 ലക്ഷം രൂപ കൈപ്പറ്റിയിരുന്നു. തുടർന്ന് തട്ടിപ്പ് മനസ്സിലാക്കി പണം ചോദിച്ചപ്പോൾ വണ്ടി ചെക്ക് തിരികെ നൽകുകയും തുടർന്ന് ഇവർ കരുനാഗപ്പള്ളി പോലീസിൽ നൽകിയ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്യുകയും അന്വേഷണത്തിൽ പ്രതി ബിജുവിനെ പിടികൂടുകയായിരുന്നു. പ്രതി, സമാന രീതിയിൽ കൂടുതൽ പേരെ തട്ടിപ്പിനിരയാക്കുന്നുണ്ടൊയെന്നും പ്രതിയുടെ കൂട്ടാളികളെ കുറിച്ചു പൊലീസ് പരിശോധിച്ചു വരുന്നുണ്ട്. കരുനാഗപ്പള്ളി അസിസ്റ്റന്റ് കമ്മീഷണർ വി.എസ് പ്രദീപ് കുമാറിന്റെ നിർദ്ദേശാനുസരണം കരുണാഗപ്പള്ളി പോലീസ് ഇൻസ്പെക്ടർ ബിജുവിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ ഷെമീർ, ഷാജിമോൻ, ഐ.എസ്.ഐ നിസ്സാമുദ്ദീൻ സി.പി.ഒ ഹാഷിം എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles