അയോഗ്യനാക്കിയ ശേഷം കല്‍പ്പറ്റയിലെത്തിയ രാഹുൽ ഗാന്ധിക്ക് ഗംഭീര വരവേല്പ്. സഹോദരി പ്രിയങ്ക ഗാന്ധിയും ഉൾപ്പെടെ അഭിവാദ്യം സ്വീകരിച്ച് നടന്ന റോഡ് ഷോയിൽ ആയിരങ്ങൾ പങ്കാളിയായി. കൽപറ്റ എസ്.കെഎം.ജെ സ്കൂൾ ഗ്രൗണ്ടിൽ 3.50ഓടെ ഹെലികോപ്റ്ററിൽ ഇറങ്ങിയ ഇരുവരെയും തുടർന്ന് തുറന്ന വാഹനത്തിൽ കൈനാട്ടി ബൈപ്പാസ് റോഡ് ജങ്ഷനിലൊരുക്കിയ സമ്മേളന നഗരിയിലേക്ക് ആനയിച്ചു.
ചൗക്കി ദാർ ചോർ ഹെ എന്നത് ഉൾപ്പെടെ ആർപ്പുവിളിച്ച് ജനം ഒഴികിയെത്തി.
എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, കെ.പി.സി.സി പ്രസിഡൻറ് കെ. സുധാകരൻ, മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, എ.ഐ.സി.സി ജനറൽ സെക്രട്ടറി താരിഖ് അൻവർ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, പി.കെ. കുഞ്ഞാലിക്കുട്ടി, എൻ.കെ. പ്രേമചന്ദ്രൻ എം.പി, സി.പി. ജോൺ തുടങ്ങിയ നേതാക്കൾ റോഡ് ഷോയിൽ രാഹുൽ ഗാന്ധിയോടൊപ്പം അണിനിരന്നു. സൂറത്ത് കോടതി രാഹുൽ ഗാന്ധിയെ മാനനഷ്ടക്കേസിൽ രണ്ടുവർഷത്തേക്ക് ശിക്ഷിച്ചതും പൊടുന്നനെ രാജ്യസഭാ സെക്രട്ടറിയേറ്റ് രാഹുൽ ഗാന്ധിയെ എം.പി, സ്ഥാനത്ത് നി്ന്നു അയോഗ്യനാക്കിയതും രാജ്യത്ത് വലിയ പ്രതിഷേധമാണ് ഉയർത്തിയത്. അയയോഗ്യനാക്കിയ ശേഷം എം.പി അല്ലാതെ ആദ്യമായാണ് വയനാട്ടിലെത്തുന്നത്.
സാംസ്കാരിക, ജനാധിപത്യ പ്രതിരോധം എന്ന പേരിൽ കേരളത്തിലെ പ്രമുഖ സാംസ്കാരിക പ്രവർത്തകരെ കൂടി പങ്കെടുപ്പിച്ചാണ് സമാപന സമ്മേളളനം സംഘടിപ്പിച്ചിരിക്കുന്നത്.