രാമമംഗലം: കേരള സംഗീത നാടക അക്കാദമി അവാർഡ് ജേതാവ് രാമമംഗലം ചക്രവേലിൽ കുര്യൻ ചാക്കോ (99)അന്തരിച്ചു. സംസ്കാരം ഇന്ന് (വെള്ളി)8.4.23 ഉച്ചകഴിഞ്ഞ് 2 pm ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം രാമമംഗലം സെൻ്റ് ജേക്കബ്സ് ക്നാനായ വലിയ പള്ളിയിൽ.
സുറിയാനി ക്രിസ്ത്യാനികളുടെ പരമ്പരാഗത കലാരൂപമായ മാർഗം കളിക്ക് നൽകിയ സംഭാവനകളെ മാനിച്ചു കേരള സംഗീത നാടക അക്കാദമി 2005 ല് അക്കാദമി അവാർഡ് നൽകി ആദരിച്ചിരുന്നു.കേരള ഫോക്ലോർ നാടക അക്കാദമി ചവിട്ടു നാടക കലാകാരൻ എന്ന നിലയിൽ ആദരിച്ചിട്ടുണ്ട്.രാമമംഗലം സെന്റ് ജോർജ് സൺഡേ സ്കൂൾ അദ്ധ്യാപകനായി 60 വർഷം സേവനം ചെയ്തു ഹെഡ്മാസ്റ്റർ ആയി പിരിഞ്ഞു.എം ജെ എസ് എസ് എ ഗുരുശ്രേഷ്ട പുരസ്കാരം നൽകി ആദരിച്ചിട്ടുമുണ്ട്.
മികച്ച കർഷകൻ കൂടിയാണ് കുര്യൻ ചാക്കോ.കാർഷിക രംഗത്തു ‘ഉള്ളിടത്തു എല്ലാം കൃഷി ചെയ്യണം’ എന്ന ആശയം ഇദ്ദേഹത്തിന്റെതായിരുന്നു.മികച്ച കർഷകൻ ആയി ആദരിചിട്ടുമുണ്ട്.ചരിത്ര ഗാനങ്ങൾ,അനുസ്മരണ ഗീതങ്ങൾ തുടങ്ങിയവ രചിച്ചിട്ടുണ്ട്.
ഭാര്യ കുഴിമറ്റത്തിൽ പരേതയായ മറിയാമ്മ.മക്കൾ
സി സി ജോണ്( രാമമംഗലം വൈഎംസിഎ പ്രസിഡന്റ്)സൂസൻ യാക്കോബ്(റിട്ട.നോൺ ടീച്ചിംഗ് സ്റ്റാഫ് ഗവ.ഹയർ സെക്കൻഡറി സ്കൂൾ പൂത്രിക്ക)
ലീല ജേക്കബ്.
മരുമക്കൾ സൂസൻ ജോൺ എഴുത്തുപള്ളി പീടികയിൽ, ഒ സി യാക്കോബ് ഒലിയപ്പുറത്ത്(കിഴുമുറി ആയുർവേദ ആശുപത്രി ),ജേക്കബ്കുട്ടി A I ആരിമാമൂട്ടിൽ കോടനാട്