Tuesday, January 7, 2025

Top 5 This Week

Related Posts

ജനാധിപത്യത്തിന്റെ വിജയമാണെന്ന് ഡീൻ കുര്യാക്കോസ് എംപി


അരിക്കൊമ്പനെ ഇടുക്കിയിൽ നിന്നും മാറ്റുന്നതിന് ഹൈക്കോടതി ഉത്തരവു പുറപ്പെടുവിച്ചത് ജനാധിപത്യത്തിന്റെ വിജയമാണെന്ന് ഡീൻ കുര്യാക്കോസ് എംപി. മൂന്നു കാര്യങ്ങളാണ് കേസിൽ കക്ഷി ചേർന്ന് ബോധ്യപ്പെടുത്തിയത്. 

1. അരിക്കൊമ്പൻ എന്ന പ്രശ്നകാരിയായ ആനയെ ഇടുക്കിയിൽ നിന്നും പിടിച്ചു മാറ്റണം.

2. മേഖലയിൽ ഒന്നാകെ വന്യമൃഗ ശല്യം ശാശ്വതമായി ഒഴിവാക്കുന്നതിനായി ശാസ്ത്രീയമായ പരിഹാരം ഉണ്ടാകണം.

3. 301 കോളനി എന്ന പ്രത്യേകമായ പ്രദേശത്ത് മാത്രമാണ് പ്രശ്നങ്ങൾ നിലനിൽക്കുന്നതെന്ന തരത്തിൽ വ്യാഖ്യാനങ്ങൾ നടത്തുന്നത് തെറ്റാണ്. ഇടുക്കി ജില്ലയൊന്നാകെ, പ്രത്യേകിച്ചു വിവിധ പഞ്ചായത്തുകളിൽ നടന്നുകൊണ്ടിരിക്കുന്ന അതിക്രമങ്ങളെ ഒന്നാകെ പ്രശ്ന പരിഹാരത്തിന് പരിഗണിക്കണമെന്നും ആവശ്യപ്പെട്ടു.

ബഹുമാനപ്പെട്ട ഹൈക്കോടതി ഇക്കാര്യത്തിൽ, അരിക്കൊമ്പനെ പറമ്പിക്കുളത്തേക്കു മാറ്റാൻ തീരുമാനി ച്ചതും, ദീർഘകാല അടിസ്ഥാനത്തിൽ പ്രത്യേക ടാസ്ക് ഫോഴ്സിനെ നിയോഗിച്ചതും, ഗുണകരമാണ്.

കോടതിയുടെ നേരിട്ടുള്ള നിരീക്ഷണം ഈ കമ്മറ്റിയുടെ പ്രവർത്തനത്തിന്റെ ഭാഗമായി ഉണ്ടാക്കുമെന്നതും ആശ്വാസകരമാണ്. സർക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടുള്ള വീഴ്ചകൾ പരിഹരിക്കപ്പെടുന്നതിന് ടാസ്ക് ഫോർ സിന്റെ പ്രവർത്തനങ്ങൾ ഉപയോഗപ്പെടുത്തേണ്ടതാണ്.

 നിരന്തരമായി വന്യമൃഗങ്ങളുടെ പ്രശ്നങ്ങൾക്ക് വേണ്ടി മാത്രം നിയമപരമായ സംരക്ഷണം നൽകുന്നതിന് കോടതികൾ ഉൾപ്പടെ പ്രത്യേകമായ ശ്രദ്ധ നൽകുന്നത് , മനുഷ്യരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് പലപ്പോഴും കാണാത്തത് ഖേദകരമാണ്. മനുഷ്യ ജീവന് പ്രത്യേകമായ പരിഗണന ലഭിക്കുന്ന തരത്തിൽ പൊതു സമൂഹത്തിന്റെ ശ്രദ്ധ നേടിയെടുക്കുന്നതിനും , കോടതിയിൽ ജനങ്ങളുടെ യഥാർത്ഥ വിഷയങ്ങൾ ചർച്ചയാക്കുന്നതിനും സാധിച്ചുവെന്നും, ചിന്നക്കനാൽ ശാന്തമ്പാറ പഞ്ചായത്തുകളിലെ ജനങ്ങളുടെ ഇച്ഛാശക്തിയുടെയും നിശ്ചയദാർഢ്യത്തിന്റെയും വിജയമെന്ന നിലയിൽ ജനാധിപത്യത്തിന്റെ വിജയമായിട്ടാണ് കോടതി ഉത്തരവിനെ കാണുന്നതെന്നും ഡീൻ കുര്യാക്കോസ് എംപി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles