മുത്തങ്ങ: ആർ.ടി.ഒ ചെക്ക് പോസ്റ്റിൽ അന്തർ സംസ്ഥാന കോൺട്രാക്ട് കാര്യേജ് വാഹനങ്ങൾ അധിക ചാർജ്ജ് യാത്രക്കാരിൽ നിന്നും ഈടാക്കുന്നു എന്ന പരാതിയിൽ ട്രാൻസ്പോർട്ട് കമ്മീഷണറുടെ ഉത്തരവനുസരിച്ച് നടത്തിയ പരിശോധനയിൽ മൂന്നു വാഹനങ്ങൾ പിടിച്ചെടുത്തു.
നിയമ ലംഘനങ്ങൾ ബോധ്യപ്പെട്ടതിനാൽ വാഹനങ്ങൾക്ക് മേൽ നിയമനടപടികൾ സ്വീകരിക്കുകയും പിഴ ഈടാക്കുകയും ചെയ്യുകയുണ്ടായി. ഇങ്ങിനെ നിയമ ലംഘനങ്ങൾ നടത്തുന്ന വാഹനങ്ങൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് വയനാട് ആർ.ടി.ഒ ഇ മോഹൻദാസ് , ഉത്തര മേഖലാ ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മീഷണർ ആർ.രാജീവ് എന്നിവർ അറിയിച്ചു. വാഹന പരിശോധനക്ക് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ മനു പി.ആർ നേതൃത്വം നൽകി. എ എം വി.ഐമാരായ ബിബിൻ രവീന്ദ്രൻ , ജിതിൻ കെ.പി , ബൈജു കെ.എന്നിവരും പങ്കെടുത്തു