ആലപ്പുഴ കണ്ണൂർ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസിൽ ഡി. വൺ കോച്ചിലാണ് യുവാവു പെട്രോൾ ഒഴിച്ചു തീ കൊളുത്തിയത്
യുവതിയുടെയും കുഞ്ഞിന്റെയും യൂവാവിന്റെയും മൃതദേഹം റെയിൽവേ ട്രാക്കിൽ കണ്ടെത്തി
കോഴിക്കോട് ; ആലപ്പുഴ – കണ്ണൂർ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ് (16307) ട്രെയിനിൽ ഡി. വൺ കോച്ചിൽ യുവാവു പെട്രോൾ ഒഴിച്ചു തീ കൊളുത്തി. മൂ്ന്നു സത്രീകൾ ഉൾപ്പെടെ 9 യാത്രക്കാർക്കു പരിക്കേറ്റു. പ്രതിയെ തിരിച്ചറിഞ്ഞില്ല. എന്നാൽ ദൂരൂഹ സംഭവത്തിനു മണിക്കൂറുകൾക്കകം യുവാവിന്റെയും യുവതിയുടെയും കുഞ്ഞിന്റെയും മൃതദേഹം റെയിൽവേ ട്രാക്കിൽ കണ്ടെത്തി.
മരിച്ച യുവതിയെയും കുഞ്ഞിനെയും തിരിച്ചറിഞ്ഞു. കോഴിക്കോട് ചാലിയം സ്വദേശിനി ഷുഹൈബ്- ജസീല ദമ്പതികളുടെ മകൾ സഹ്ല (രണ്ട് വയസ്), ജസീലയുടെ സഹോദരി കണ്ണൂർ മട്ടന്നൂർ പാലോട്ടുപള്ളി ബദ് രിയ മൻസിലിൽ റഹ്‌മത്ത് (45), കണ്ണൂര്‍ സ്വദേശി നൗഫിക്ക് എന്നിവരാണ് മരിച്ചത്
തീയിട്ടപ്പോൾ രക്ഷപ്പെടാൻ പുറത്തുചാടിയതാണോ ഇവർ എന്നു വ്യക്തമായിട്ടില്ല
ആലപ്പുഴയിൽ നിന്നു രാത്രി ട്രെയിൻ കോഴിക്കോട് എത്തി കണ്ണൂർക്കുപോകവെ എലത്തൂർ കോരപ്പുഴ പാലത്തിനു സമീപം 9.30 ഓടെയാണ് ഡി 1 കോച്ചിൽ തീയിട്ടത്. അക്രമി കൈയിൽകരുതിയിരുന്ന പെട്രോൾ യാത്രക്കാരുടെ നേരെ ചീറ്റിയശേഷം തീയിടുകയായിരുന്നു. തീയിട്ട ശേഷം അക്രമിയെ കാണാതായി. ഭയന്നുവിറച്ച് സ്ത്രീകൾ ഉൾപ്പെടെ അടുത്ത കോച്ചിലേക്ക് ഓടി. തീ പടർന്നു ഇതിനിടെ 9 യാത്രക്കാർക്ക് പൊള്ളലേറ്റിരുന്നു
കണ്ണൂർ സർവകലാശാല ജീവനക്കാരി തളിപ്പറമ്പ് പട്ടുവം അരിയിൽ വീട്ടിൽ റൂബി (52), തൃശൂർ മണ്ണുത്തി മാനാട്ടിൽ വീട്ടിൽ അശ്വതി (29), കതിരൂർ പൊന്ന്യം വെസ്റ്റ് നായനാർ റോഡിൽ പൊയ്യിൽ വീട്ടിൽ അനിൽകുമാർ (50), ഭാര്യ സജിഷ (47), മകൻ അദ്വൈത് (21) പിണറായി സ്വദേശി പി.സി.ലതീഷ്, തളിപ്പറമ്പ് സ്വദേശി ജ്യോതീന്ദ്രനാഥ് (51), പ്രകാശൻ (50) കണ്ണൂർ മട്ടന്നൂർ സ്വദേശി ആഷിഖ് എന്നിവർക്കാണ് പരിക്കേറ്റത്. പൊള്ളലേറ്റവരെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ചില യാത്രക്കാരുടെ വസ്ത്രവും തലമുടിവരെയും കത്തി. പെട്ടെന്നു തീ അണയ്ക്കാനായതോടെ തീയുടെ വ്യാപ്്തി കുറഞ്ഞു.
യാത്രക്കാർ ചങ്ങല വലിച്ചതിനെത്തുടർന്നു ട്രെയിൻ നിർത്തി. വിവരം അറിഞ്ഞ് ആർപിഎഫ് ഇൻസ്‌പെക്ടർ എസ്.അപർണയുടെയും എലത്തൂർ എസ്‌ഐ പി.എസ്.ജയേഷിന്റെയും നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തിനിടെ ട്രൈനിൽനിന്ന് ഒരു യുവതിയെയും കുഞ്ഞിനെയും കാണാതായി എന്ന അഭ്യൂഹം പരന്നിരുന്നു. അന്വേഷണത്തിനിടയിലാണ് യുവതിയുടെയും കുഞ്ഞിന്റെയും യുവാവിന്റെയും മൃതദേഹം റെയിൽവേ ട്രാക്കിൽ കാണപ്പെട്ടത്.