തൊടുപുഴ : സോക്കർ സ്‌കൂളിന്റെ ആഭിമുഖ്യത്തിൽ എല്ലാ വർഷവും നടന്നു വരുന്ന സമ്മർ ഫുട്‌ബോൾ കോച്ചിംഗ് ക്യാമ്പ് ഉത്ഘാടനം ഒളിമ്പ്യനും, പത്മശ്രീ അവാർഡ് ജേതാവുമായ ഷൈനി വിൽസൺ നിർവഹിച്ചു
.മുൻ ദേശീയ നീന്തൽ താരവും അർജുന അവാർഡ് ജേതാവുമായ ശ്രീ വിൽസൺ ചെറിയാൻ മുഖ്യ അതിഥി ആയിരുന്ന ചടങ്ങിൽ കേരളാ ഫുട്‌ബോൾ അസോസിയേഷൻ പ്രസിഡന്റ് ടോം ജോസ് കുന്നേൽ അധ്യക്ഷത വഹിച്ചു. ഡിസ്ട്രിക്ട് ഫുട്‌ബോൾ അസോസിയേഷൻ പ്രസിഡന്റ് നവാസ് മീരാൻ ഒളിമ്പ്യൻമാരെ ഉപഹാരങ്ങൾ നൽകി അദരിച്ചു. സോക്കർ സ്‌കൂൾ ഡയറക്ടർ പി.എ സലീംകുട്ടി അതിഥികൾക്ക് സ്വാഗതം പറയുകയും, ഇടുക്കി ഡിസ്ട്രിക്ട് ഫുട്‌ബോൾ അസോസിയേഷൻ ട്രഷറർ .കെ.എം ജോർജ്, മുൻ സന്തോഷ്ട്രോഫി താരം സനുഷ് രാജ്, മുൻ ഇന്ത്യൻ താരം രാഹുൽ എസ്, കായികാധ്യാപകരായ അമൽ വി.ആർ, അഭിജിത്, റിട്ടയേർഡ് ഇലക്ട്രിസിറ്റി ബോർഡ് എഞ്ചിനീയർ എബ്രഹാം എന്നിവർ ആശംസകൾ അർപ്പിക്കുകയും ചെയ്തു.
മുൻ ദേശീയ കായിക താരം അഞ്ജലി ജോസ് ആണ് നന്ദി അർപ്പിച്ചത്..കുട്ടികൾക്കായി സ്‌പോർട്‌സ് ന്യൂട്രീഷൻ , സ്‌പോർട്‌സ് സൈക്കോളജി, യോഗ, സ്‌പോർട്‌സ് മെഡിസിൻ ക്ലാസുകളും, ദേശീയ അന്തർദേശീയ താരങ്ങളുടെ മോട്ടിവേഷണൽ ക്ലാസ്സുകളും സമ്മർ ക്യാമ്പിന്റെ ഭാഗമായി ഉണ്ടായിരിക്കും.. കുട്ടികളുടെ അഡ്മിഷൻ സംബന്ധമായ വിവരങ്ങൾക്ക് 7561842953 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.