രാമമംഗലം:രാമമംഗലം ഹൈസ്കൂൾ സ്പോർട്ട്സ് അക്കാദമിയുടെ നേതൃത്വത്തിൽ നടത്തുന്ന വേനൽക്കാല കായിക പരിശീലന ക്യാമ്പിന് തുടക്കമായി.ക്യാമ്പ് മുൻ സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡൻ്റ് ഒളിമ്പ്യൻ മേഴ്സികുട്ടൻ ഉത്ഘാടനം ചെയ്തു.
ഫുട്ബാൾ,വോളിബോൾ,തായ്കൊണ്ട എന്നീ ഇനങ്ങളിലായി 200 കുട്ടികളാണ് ക്യാമ്പിൽ പങ്കെടുക്കുന്നത്.1 മാസം നീണ്ടു നിൽക്കുന്ന ക്യാമ്പിൽ മോട്ടിവേഷൻ ക്ലാസ്സുകൾ,ഫിറ്റ്നസ് ടെസ്റ്റ്,അച്ചീവ്മെൻ്റ് ടെസ്റ്റ്,പ്രഗത്ഭരായ വ്യക്തിത്വങ്ങളും ആയിട്ട് അഭിമുഖം എന്നിവ സംഘടിപ്പിക്കും.
ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ജോർജ് ഇ പി യുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ പാമ്പാക്കുട ബ്ലോക് വൈസ് പ്രസിഡൻ്റ് ജിൻസൺ വി പോൾ,മെമ്പർമാരായ സ്മിത പൗലോസ്,ദേവസ്വം പ്രസിഡൻ്റ് മധു k N, മഹാരാജാസ് കോളജ് ഫിസിക്കൽ എഡ്യൂക്കേഷൻ അസിസ്റ്റൻ്റ് പ്രഫസർ ഡോ. അജു T G,കായിക അധ്യാപകൻ ഷൈജി k ജേക്കബ്,രമേശൻ K A,
അധ്യാപകരായ സിന്ധു പീറ്റർ, അനൂബ് ജോൺ,കോച്ച് മാരയ സാബു K A,ബിജു ചക്രപാണി,കുര്യാക്കോസ് T Y എന്നിവർ പങ്കെടുത്തു.
ചിത്രം
രാമമംഗലം ഹൈസ്കൂൾ വേനൽക്കാല കായിക പരിശീലനം ഒളിമ്പ്യൻ മേഴ്സികുട്ടൻ ഉത്ഘാടനം ചെയ്യുന്നു.