Friday, November 1, 2024

Top 5 This Week

Related Posts

നഹാ ഫൗണ്ടേഷന്റെ റംസാൻ റിലീഫ് പ്രവർത്തനം ആരംഭിച്ചു

മുസ്ലിം ലീഗ് നേതാവും കേരളത്തിന്റെ മുൻ ഉപമുഖ്യമന്ത്രിയുമായിരുന്ന കെ അവുകാദർ കുട്ടി നഹാ യുടെ പേരിൽ പല്ലാരിമംഗലം കേന്ദ്രമായി രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ചിട്ടുള്ള നഹാ ഫൗണ്ടേഷന്റെ റംസാൻ റിലീഫ് 2023 പദ്ധതി ഉൽഘാടനം ചെയ്തു.

ഫൗണ്ടേഷന്റെ പ്രവർത്തന മേഖലയിൽ വരുന്ന പ്രദേശങ്ങളിലെ ഏറ്റവും പാവപ്പെട്ട 200 കുടുമ്പങ്ങളെ കണ്ടെത്തി 1000രൂപ വിലവരുന്ന ഭക്ഷ്യ കിറ്റുകൾ അവരുടെ വീടുകളിൽ എത്തിച്ചു നൽകുന്ന പദ്ധതിയാണ് നടപ്പാക്കുന്നത്.

പദ്ധതിയുടെ ഉദ്ഘാടനം ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമാ സംസ്ഥാന സെക്രട്ടറിയും, അടിവാട് മാലിക് ദീനാർ ദഅവ സെൻറർ പ്രിൻസിപിലുമായ ഡോ,വി എച് മുഹമ്മദ് മൗലവി നിർവഹിച്ചു. ഫൗണ്ടേഷൻ ചെയർമാൻ എം എം അഷ്‌റഫ് അദ്ധ്യക്ഷത വഹിച്ചു. കേരള സംസ്ഥാന ജംഇയ്യത്തുൽ ഉലമ വൈ പ്രസിഡന്റ് റ്റി പി ഉമർ ബാഖവി പ്രാർത്ഥനക്ക് നേതൃത്വം നൽകി.
സംസ്ഥാന ജംഇയ്യത്തുൽ ഉലമ വർക്കിംഗ് സെക്രട്ടറി സിദ്ദീഖ് ബാഖവി മുഖൃ പ്രഭാഷണം നടത്തി.

ബ്‌ളോക്ക് പഞ്ചായത്ത് മെമ്പർ നിസാമൊൾ ഇസ്മായിൽ, ഫൗണ്ടേഷന്റെ ചികിത്സ സഹായം കൺവീനർ കെ എം ഷംസുദ്ദീന് ചടങ്ങിൽ വെച്ച് കൈമാറി. പ്രവാസിയായ ജാബിർ മടിയൂരിന് എം എം ഹസ്സൻ ഫൗണ്ടേഷന്റെ മെമ്പർ ഷിപ്പ് നൽകി
നഹാ ഫൗണ്ടേഷൻ ട്രഷറാർ പി എം ഹസ്സൻ കുഞ്ഞ്, പെയിൻ ആൻഡ് പാലിയേറ്റീവ് കമ്മറ്റി ചെയർമാൻ എം എം അബ്ദു റഹ്‌മാൻ , ചീഫ് കോർഡിനേറ്റർ കെ എം ബാവു , ലീഗൽ അഡ്വവെയ്‌സർ എ.എം മുഹമ്മദ്, വൈസ് ചെയർമാൻ എം.എം ഹസ്സൻ, കൺവീനർ കെ എം അബ്ദുൽ കരീം എന്നിവർ പ്രസംഗിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles