കേസിൽ അറസ്റ്റിലായ പ്രതികളെ 2019 ഡിസംബർ 20നാണ് പ്രത്യേക കോടതി വധശിക്ഷക്ക് വിധിച്ചത്. നാല് യുവാക്കളെയും മനപൂർവം കേസിൽ കുടുക്കുകയാണെന്ന ആരോപണം കുടുംബാംഗങ്ങൾ ഉന്നയിച്ചിരുന്നു
ജയ്പൂർ സ്‌ഫോടനകേസിൽ വധ ശിക്ഷക്കു വിധിക്കപ്പെട്ട നാല് മുസ്‌ലിം യുവാക്കളെ കുറ്റവിമുക്തരാക്കി രാജസ്ഥാൻ ഹൈകോടതി. സർവാർ ആസ്മി, മുഹമ്മദ് സെയ്ഫ്, സെയ്ഫുർ റഹ്‌മാൻ, സൽമാൻ എന്നിവരെയാണ് കുറ്റവിമുക്തരാക്കിയത്. പ്രതികൾക്കെതിരെ കൃത്രിതെളിവുകൾ മറ്റും കെട്ടിച്ചമച്ചാതായി ബോധ്യപ്പെട്ടതിനാൽ കേസന്വേഷിച്ച ഭീകരവിരുദ്ധ സ്‌ക്വാഡിനെതിരെ അന്വേഷണത്തിനും കോടതി ഉത്തരവിട്ടു. കേസിൽ മതിയായ തെളിവുകൾ ഹാജരാക്കുന്നതിൽ അന്വേഷണ സംഘം പരാജയപ്പെട്ടുവെന്ന് കോടതി നിരീക്ഷിച്ചു. 2008 മെയ് 13-ന് ജയ്പൂരിൽ സ്‌ഫോടന പരമ്പര നടന്നത്. മനക് ചൗക്ക് ഖണ്ഡ, ചന്ദ്‌പോൾ ഗേറ്റ്, ബാഡി ചൗപദ്, ഛോട്ടി ചൗപദ്, ട്രിപ്പോളിയ ഗേറ്റ്, ജോഹ്രി ബസാർ, സംഗനേരി ഗേറ്റ് തുടങ്ങിയ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഒമ്പത് സ്ഫോടനങ്ങളിലായി 71 പേർ മരിക്കുകയും, 185 പേർക്ക് പരിക്കേല്ക്കുകയും ചെയ്തു.
കേസിൽ അറസ്റ്റിലായ പ്രതികളെ 2019 ഡിസംബർ 20നാണ് പ്രത്യേക കോടതി വധശിക്ഷക്ക് വിധിച്ചത്. നാല് യുവാക്കളെയും മനപൂർവം കേസിൽ കുടുക്കുകയാണെന്ന ആരോപണം കുടുംബാംഗങ്ങൾ ഉന്നയിച്ചിരുന്നു. അസോസിയേഷൻ ഫോർ സിവിൽ റെറ്റസ് പ്രൊട്ടക്ഷനാണ് കേസിൽ നാല് യുവാക്കൾക്കും വേണ്ടി കേസ് ഏറ്റെടുത്തത്. ജസ്റ്റിസുമാരായ പങ്കജ് ഭണ്ഡാരി, സമീർ ജെയിൻ എന്നിവരടങ്ങിയ ഡിവിഷൻ ബഞ്ചാണ് കേസ് പരിഗണിച്ചത്. രാജസ്ഥാൻ തീവ്രവാദ വിരുദ്ധ സ്‌ക്വാഡും സംസ്ഥാന സ്പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പും ആണ് കേസ് അന്വേഷിച്ചത്. പ്രതികൾ ഇന്ത്യൻ മുജാഹിദീൻ സംഘടനയിൽപ്പെട്ടവരാണെന്നായിരുന്നു പോലീസ് അന്വെഷണ സംഘത്തിന്റെ കണ്ടെത്തൽ.
ഷഹബാസ് ഹുസൈന്റെ പങ്ക് തെളിയിക്കാനാകാത്തതിനാൽ വിചാരണക്കോടതി നേരത്തെ വെറുതെവിട്ടു.
കേസിലെ മറ്റ് രണ്ട് പ്രതികളായ മുഹമ്മദ് ആതിഫ് എന്ന മാമു, സാജിദ് ചോട്ട എന്നിവർ ഡൽഹിയിലെ വിവാദമായ ബട്ലഹൗസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടിരുന്നു.
നേരത്തെ സാഹചര്യതെളിവുകളുടെ അടിസ്ഥാനത്തിൽ മാത്രമാണ് യുവാക്കൾക്ക് വധശിക്ഷ വിധിച്ചതെന്ന് അമിക്കസ്‌ക്യൂറി കോടതിയെ അറിയിച്ചിരുന്നു. പ്രതികൾ കുറ്റകൃത്യം ചെയ്യാൻ ഡൽഹിക്കും ജയ്പൂരിനുമിടയിൽ യാത്ര ചെയ്തുവെന്ന ആരോപണവും പ്രധാന തെളിവായി ബോംബ് വച്ച സെക്കിളകൾ പ്രതികൾ വാങ്ങിയതെന്ന കുറ്റവും തെളിയിക്കപ്പെട്ടില്ല. സൈക്കിളുകൾ വാങ്ങിയെന്നു തെളിയിക്കുന്നതിനു ഹാജരാക്കിയ പർച്ചേസ് ബില്ലും, ഫ്രെയിം നമ്പറുകളും വ്യത്യസ്ഥമാണൈന്നും അമിക്കസ് ക്യൂറി കോടതിയെ ബോധിപ്പിച്ചു.