മൂവാറ്റുപുഴ: കൈക്കൂലി വാങ്ങുന്നതിനിടെ പഞ്ചായത്ത് ഓവർസിയർ വിജിലൻസ് പിടിയിൽ. പായിപ്ര പഞ്ചായത്ത് ഓവർസിയർ സൂരജ് പി.ടിയെയാണ് വിജിലൻസ് അറസ്റ്റ് ചെയ്തത്.
പായിപ്ര സ്വദേശിയിൽ നിന്നും ബിൽഡിംഗ് പെർമിറ്റിനായി 5000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് പിടിയിലായത്.
പഞ്ചായത്ത് ഓഫീസിന് സമീപത്തുവച്ചാണ് ഇദ്ദേഹത്തെ പിടികൂടിയത്.
വിജിലൻസ് എറണാകുളം ഡിവൈഎസ്പി ബാബുക്കുട്ടൻ നേതൃത്വത്തിൽ സി ഐ മാരായ മനു, സാജു ജോർജ്ജ്, എസ് ഐ മാരായ ഹരീഷ് കുമാർ, സാജു ജോർജ്, അസിസ്റ്റന്റ് സബ ഇ ൻസ്പെക്ടർ മാരായ ജയപ്രകാശ്, ഷിബു, ഉമേശ്വരൻ, പ്രവീൺ, ജോസഫ്, സി പി ഒമാരായ മനോജ്, ജയദേവൻ, ബിജുമോൻ, പ്രജിത്ത്, രതീഷ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.