Wednesday, December 25, 2024

Top 5 This Week

Related Posts

പേഴയ്ക്കാപ്പിള്ളി പള്ളിപ്പടിയിൽ രണ്ടു ലക്ഷവും സ്വർണവും കവർന്ന മോഷ്ടാവ് പിടിയിൽ

മൂവാറ്റുപുഴ : പേഴയ്ക്കാപ്പിള്ളി പള്ളിപ്പടിയിൽ പട്ടാപകൽ വീട്ടിൽനിന്നു ് രണ്ടു ലക്ഷത്തോളം രൂപയും അഞ്ച് പവൻ സ്വർണവും മോഷ്ടിച്ച കേസിലെ പ്രതി പിടിയിൽ. കോതമംഗലം പുന്നേക്കാട് കൃഷ്ണപുരം കോളനിയിൽ പരുത്തലിൽ രാജ(45)നാണ് മൂവാറ്റുപുഴ പോലീസ് പിടികൂടിയത്. കഴിഞ്ഞ ഫെബ്രുവരിയിലാണ് മോഷണം നടന്നത്.

ജില്ല പോലീസ് മേധാവി വിവേക് കുമാറിന്റെ നിർദേശനുസരണം മൂവാറ്റുപുഴ ഡിവൈഎസ്പി എസ്. മുഹമ്മദ് റിയാസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിക്ക് ഏറ്റുമാനൂർ, കുറവിലങ്ങാട്, പോത്താനിക്കാട്, ഊന്നുകൽ, കോതമംഗലം, പെരുമ്പാവൂർ എന്നിവിടങ്ങളിൽ നിരവധി മോഷണം, പിടിച്ചുപറി കേസുകൾ നിലവിലുണ്ട്. പ്രതി വിൽപ്പന നടത്തിയ മോഷണ സ്വർണം പോലീസ് കണ്ടെടുത്തു. ആഡംബര ജീവിതത്തിനും വിവിധ സ്ഥലങ്ങളിലെ സുഹൃത്തുക്കൾക്കും ഒപ്പം കഴിയാനാണ് മോഷണം നടത്തിവന്നിരുന്നതെന്ന് പ്രതി പോലീസിനോട് പറഞ്ഞു.

ഹോണ്ട ഡിയോ സ്‌കൂട്ടറിൽ സഞ്ചരിച്ച് പെയിന്റിംഗ് പോലെ വിവിധ നിർമാണപണികൾ നടക്കുന്ന വർക്ക്സൈറ്റുകൾ കേന്ദ്രീകരിച്ച് തൊഴിലാളികളെ പോലെ നടന്ന് അതിന്റെ മറവിലാണ് പ്രതി മോഷണം നടത്തി വന്നിരുന്നത്. മൂവാറ്റുപുഴ പള്ളിപ്പടിയിൽ ഗൃഹനാഥൻ വീട് പൂട്ടി താക്കോൽ വീടിന്റെ പിൻവശത്ത് സൂക്ഷിച്ചുവച്ചിരുന്നത് കണ്ടെത്തി വാതിൽ തുറന്നാണ് മോഷണം നടത്തിയത്. സമീപത്തെ 50 ഓളം സിസിടിവി ക്യാമറകൾ പരിശോധിച്ചും സമാന കുറ്റകൃത്യത്തിൽ ഏർപ്പെട്ടവരെ രഹസ്യമായി നിരീക്ഷിച്ചുമാണ് പ്രതിയെ പിടികൂടിയതെന്നു പോലീസ് അറിയിച്ചു. പ്രതിയെ പിടികൂടിയ പ്രത്യേക അന്വേഷണസംഘത്തിൽ എസ്ഐമാരായ മാഹിൻ സലിം, കെ.എസ്. ജയൻ, കെ.കെ. രാജേഷ്, എഎസ്ഐമാരായ പി.എസ്. ജോജി, പി.സി. ജയകുമാർ, എസ്സിപിഒ ബിബിൽ മോഹൻ എന്നിവരുമുണ്ടായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles