Tuesday, December 24, 2024

Top 5 This Week

Related Posts

ഷാജിമോൾ റഫീക്കിന്റെ നേതൃത്വത്തിൽ റംസാൻ റിലീഫ് നടത്തി

കോതമംഗലം : പല്ലാരിമംഗലം പഞ്ചായത്തിലെ എട്ടാം വാർഡിൽ ഗ്രാമ പഞ്ചായത്തംഗം ഷാജിമോൾ റഫീക്കിന്റെ നേതൃത്വത്തിൽ നടത്തുന്ന റംസാൻ റിലീഫ് പ്രവർത്തനങ്ങൾ സംസ്ഥാന വഖഫ് ബോർഡ് മുൻ ചെയർമാൻ പാണക്കാട് റഷീദലി ഷിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു.

പഞ്ചായത്തിലെ നൂറ് കുടുംബങ്ങക്കാണ് ഗ്രാമ പഞ്ചായത്തംഗത്തിന്റെ നേതൃത്വത്തിൽ പലവ്യഞ്ജന കിറ്റുകൾ വിതരണം നടത്തിയത്. എട്ട് വർഷം മുൻപ് ഷാജി മോൾ ആരംഭിച്ച റംസാൻ റിലീഫ് പ്രവർത്തനങ്ങൾ മുടങ്ങാതെ ഒൻപതാം വർഷത്തിലും തുടരുകയാണ്. പാലിയേറ്റീവ് പ്രവർത്തനരംഗത്തും മറ്റ് പൊതു പ്രവർത്തനങ്ങളിലും സജീവമായ ഇടപെടലുകൾ നടത്തുന്ന ഷാജിമോൾ ഇത് രണ്ടാം തവണയാണ് ഗ്രാമ പഞ്ചായത്ത് മെമ്പർ ആകുന്നത്. തന്റെ ഇപ്പോഴത്തെ വാർഡായ എട്ടാം വാർഡിൽ മാത്രമല്ല പഞ്ചായത്തിലെ മറ്റ് വാർഡുകളിലും അർഹരായവർക്ക്
ഷാജിമോളുടെ നേതൃത്വത്തിൽ റംസാൻ കിറ്റുകൾ വിതരണം ചെയ്തു. മുസ്ലിംലീഗ് നേതാക്കളായ എം എം ഹസൻ, കെ എം നിസാർ തുടങ്ങിയവർ സന്നിഹിതരായി

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles