മൂവാറ്റുപുഴ : സ്വന്തമായി സ്ഥലവും കെട്ടിടവുമില്ലാതെ മൂന്നു പതിറ്റാണ്ടായി പ്രവർത്തതിക്കുന്ന ആയവന ടെക്‌നിക്കൽ സ്‌കൂളിന് ഒടുവിൽ ശാപമോക്ഷം. ആയവന പഞ്ചായത്തിൽ ഏനാനല്ലൂർ കവലയിൽ 3 ഏക്കർ സ്ഥലം സ്‌കൂളിനായി ഏറ്റെടുക്കുന്നതിന് ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ഭരണാനുമതി ലഭിച്ചു.
മൂവാറ്റുപുഴയിൽ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ഏക സ്ഥാപനമായ ആയവന ടെക്‌നിക്കൽ വാടക കെട്ടിടത്തിലാണ് പ്രവർത്തിച്ചു പോന്നത്. കാലപ്പഴക്കംമൂലം കെട്ടിടം തകർന്നു വീണത്തിനെതുടർന്ന് കാരിമറ്റം ഗവണ്മെന്റ് എൽ.പി.സ്‌കൂളിന്റെ ഭാഗമായാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്.
അടിസ്ഥാന സൗകര്യങ്ങളുടെ അഭാവത്തിലും തുടർച്ചയായി 100 ശതമാനം വിജയം കൈവരിക്കാൻ സ്‌കൂളിന് കഴിഞ്ഞിരുന്നു. ഇക്കാര്യം ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുയതിനെ തുടർന്നാണ് സർക്കാരിന്റെ പൊതു വിദ്യാഭ്യാസ സംരക്ഷണത്തിന്റെ ഭാഗമായി സ്ഥലം ഏറ്റെടുക്കാൻ അനുമതി ലഭിച്ചതെന്ന്്് അധികൃതർ പറഞ്ഞു.