പിൻവാതിൽ നിയമനം എൽ ഡി എഫ് അജണ്ടയാക്കി മാറ്റി. ആർ. ചന്ദ്രശേഖരൻ.
കരുനാഗപ്പള്ളി: രണ്ടാം പിണറായി സർക്കാർ എൽഡിഎഫിന്റെ അജണ്ടയായി പിൻവാതിൽ നിയമനം മാറ്റിയതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് തൊടിയൂർ പഞ്ചായത്തിലെ അംഗനവാടി നിയമന സെലക്ഷൻകമ്മറ്റിയെന്ന് ഐ എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ പ്രസ്താവിച്ചു. തൊടിയൂർ ഗ്രാമപഞ്ചായത്തിലെ ഏറ്റവും വലിയ അംഗത്വമുള്ളവരുടെ അഭിപ്രായം മാനിക്കാതെ പിൻവാതിൽ നിയമനം തുടരാനാണ് ഭാവമെങ്കിൽ ഏതറ്റംവരെയും പോയി അതിനെ ചെറുക്കുമെന്ന് ചന്ദ്രശേഖരൻ വ്യക്തമാക്കി. പഞ്ചായത്തിലെ പിൻവാതിൽ നിയമനത്തിനും പിൻസീറ്റ് ഡ്രൈവിംഗിനുമെതിരെ നടത്തിയ വാഹന പ്രചരണജാഥ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എൻ. രമണന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ചിറ്റുമൂല നാസർ മുഖ്യപ്രഭാഷണം നടത്തി. അഡ്വ. കെ എ ജവാദ്, തൊടിയൂർ വിജയൻ, സി ഒ കണ്ണൻ, ബിന്ദുവിജയകുമാർ, കെ. ധർമ്മദാസ്, തൊടിയൂർ വിജയകുമാർ, ഷാനിമോൾ പുത്തൻവീട്ടിൽ, സഫീന അസീസ്, സബീന അസീസ്, രവീന്ദ്രനാഥ്, എ എ അസീസ്, പുതുക്കാട്ട് ശ്രീകുമാർ, ഷിബു എസ്. തൊടിയൂർ എന്നിവർ പ്രസംഗിച്ചു. അരമത്ത് മഠം ജംഗ്ഷനിൽ അഡ്വ:കെ ഇ ജവാദിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന് സമാപന സമ്മേളനം തൊടിയൂർ രാമചന്ദ്രൻ ഉത്ഘാടനം ചെയ്തു.