മുവാറ്റുപുഴ : എഫ്സിസി ലൂര്‍ദ്ദ് മാതാ ഭവനാംഗമായ സിസ്റ്റര്‍ മരീന (92) അന്തരിച്ചു. സംസ്ക്കാരം നാളെ (11.03.2023, ശനിയാഴ്ച) മൂന്നിന് വാഴപ്പിള്ളി ഈസ്റ്റ് (നിരപ്പ്) ഫ്രാന്‍സിസ്ക്കന്‍ ക്ലാര മഠം വക സെമിത്തേരിയില്‍.
പരേത വടകര കണിയാമറ്റം പരേതരായ ജോസഫ് – ത്രേസ്യാ ദമ്പതികളുടെ മകളാണ്. സഹോദരങ്ങള്‍ : ലില്ലി ജോസഫ്, കിഴക്കുംപുറം (വാളിയപ്പാടം), പരേതരായ കെ.ജെ. ജേക്കബ്
കണിയാമറ്റം (ഒലിയപ്പുറം, വടകര), കെ.ജെ ജോര്‍ജ്ജ് കണിയാമറ്റം (ഏഴല്ലൂര്‍). പരേത അങ്കമാലി, വെളിയേല്‍ച്ചാല്‍, കരിമണ്ണൂര്‍, എന്നിവിടങ്ങളില്‍ ദീര്‍ഘകാലം അധ്യാപികയായും, വാഴപ്പിള്ളി വിമലഗിരി മഠത്തില്‍ നോവിസ് മിസ്ട്രസായും അസീസി ഭവന്, നിര്‍മ്മലഭവന്‍, ഇഞ്ചൂര്‍, പൈങ്ങോട്ടൂര്‍, തൊടുപുഴ സ്റ്റഡി ഹൗസ്, വാഴക്കാല, ഉടുമ്പന്നൂര്‍, ശാന്തിനികേതന്‍ എന്നീ ഭവനങ്ങളില്‍ സുപ്പീരിയര്‍, അസിസ്റ്റന്റ് സുപ്പീരിയര്‍, ജൂനിയര്‍ മിസ്ട്രസ്, കരിമ ണ്ണൂര്‍ കരുണാലയം ഓര്‍ഫനേജ് മന്ദിരത്തിലും ദീര്‍ഘകാലം സേവനമനുഷ്ഠിച്ചിട്ടുണ്ട്.