മൂവാറ്റുപുഴ: നൂതന സാദ്ധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തി കൃഷി ലാഭകരമാക്കണമെന്ന് ഡോ.മാത്യു കുഴൽനാടൻ എം.എൽ.എ.ആവശ്യപ്പെട്ടു. കർഷക തൊഴിലാളി ഫെഡറേഷൻ മേഖല സമ്മേളനം കാലാപൂര് മർഹൂം എ.അബൂബക്കർ നഗറിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു കുഴൽ നാടൻ.
ആധുനിക കാർഷിക ഉപകരണങ്ങളുടെ ഉപയോഗം കൂടുതൽ പേർക്ക് പരിശീലനം നൽകുന്നതിന് പദ്ധതി തയ്യാറാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഫെഡറേഷൻ ജില്ലാ പ്രസിഡൻ്റ് ടി.എം.അലിയാർ അധ്യക്ഷത വഹിച്ചു.
മുസ്ലിം ലീഗ് ജില്ലാ പ്രസിഡൻറ് കെ.എം.അബ്ദുൾ മജീദ് മുഖ്യ പ്രഭാഷണം നടത്തി.സ്വതന്ത്ര കർഷക സംഘം സംസ്ഥാന പ്രസിഡൻ്റ് കുറുക്കോളി മൊയ്തീൻ എം.എൽ.എ.ആശംസകളർപ്പിച്ചു.
മുസ്ലിം ലീഗ് ദേശീയ എക്സി.കമ്മിറ്റി അംഗം അഡ്വ.കെ.എം.ഹസൈനാർ, നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ഒ.എം.സുബൈർ, കർഷക സംഘം ജില്ലാ പ്രസിഡൻ്റ് എം എം .അലിയാർ മാസ്റ്റർ, എസ്.ഇ.ഒ.സംസ്ഥാന സെക്രട്ടറി അഷറഫ് മാണിക്യം, മുഹമ്മദ് ഇലഞ്ഞായി, ഇ.പി.സുലൈമാൻ, ഇ.എം.ഖാദർ , ഇ.പി.അന്ത്രു, എന്നിവർ പ്രസംഗിച്ചു.
ഏറ്റവും നല്ല ജനപ്രതിനിധിയായി തെരഞ്ഞെടുത്ത ആയവന പഞ്ചായത്ത് മെമ്പർ ഉഷ രാമകൃഷ്ണനെയും, കായിക മേഖലയിൽ ചരിത്രം കുറിച്ച മാരത്തോൺ അഷറഫ്, വിവിധ കുടുംബശ്രീ യൂണിറ്റുകൾ എന്നിവരെ കുഴൽ നാടൻ എം.എൽ.എ.ആദരിച്ചു.
ചിത്രം:- കർഷക തൊഴിലാളി ഫെഡറേഷൻ മേഖല സമ്മേളനം ഡോ.മാത്യു കുഴൽ നാടൻ എം.എൽ.എ. ഉദ്ഘാടനം ചെയ്യുന്നു.
കെ.എം.അബ്ദുൾ മജീദ്, അഡ്വ.കെ.എം.ഹസൈനാർ, ഒ.എം.സുബൈർ, ടി.എം.അലിയാർ, അഷറഫ് മാണിക്യം, ഉഷ രാമകൃഷ്ണൻ തുടങ്ങിയവർ സമീപം.