Wednesday, January 1, 2025

Top 5 This Week

Related Posts

ചർച്ചാ വേദിയുടെ നേതൃത്വത്തിൽ സാഹിത്യ സൗഹൃദ സംഗമവും സാംസ്ക്കാരിക സമ്മേളനവും ഗാനാമൃതവും നടന്നു.

എടത്വ: കലാ- സാഹിത്യ- സാംസ്ക്കാരിക സംഘടനയായ തലവടി ചർച്ചാ വേദിയുടെ നേതൃത്വത്തിൽ സാഹിത്യ സൗഹൃദ സംഗമം നടന്നു.

രാവിലെ 9.30ന് തിരുപനയനൂർ കാവ് ക്ഷേത്ര ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ചർച്ചാ വേദി പ്രസിഡൻ്റ് പി.വി. രവീന്ദ്രനാഥ് അദ്ധ്യക്ഷത വഹിച്ചു.പ്രശസ്ത കവി കുരിപ്പുഴ ശ്രീകുമാർ ഉദ്ഘാടനം നിർവഹിച്ചു. അന്തരിച്ച പ്രശസ്ത സാഹിത്യകാരൻ ബി.ആർ. പ്രസാദിൻ്റെ സഹധർമ്മിണി വിധു പ്രസാദ് ഭദ്രദീപം പ്രകാശനം ചെയ്തു. കാഥികൻ നിരണം രാജൻ ,ചർച്ചാ വേദി സെക്രട്ടറി ആർ.മോഹനൻ, ജനറൽ കൺവീനർ പി.കെ. വേണുഗോപാൽ, കൺവീനർ എം ജി കൊച്ചുമോൻ ,ചീഫ് കോർഡിനേറ്റർ വി.ഡി.വിനോദ് കുമാർ എന്നിവർ സാഹിത്യ സൗഹൃദ സംഗമത്തിന് നേതൃത്വം നല്കി.

11 മണിക്ക് കഥയരങ്ങ്, കവിയരങ്ങ് എന്നിവ നടന്നു. എം. ജി കൊച്ചുമോൻ ,സോമരാജ് മുട്ടാർ, ജയൻ ജോസഫ്‌ പുന്നപ്ര, ഡോ.അരുൺ കുമാർ എന്നിവർ നേതൃത്വം നല്കി. 1.30 ന് നടന്ന അനുമോദന സമ്മേളനം ബ്രഹ്മശ്രീ നീലകണ്ഠരര് ആനന്ദൻ പട്ടമന ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം ബിനു ഐസക്ക് രാജു പുരസ്ക്കാര ദാനം നിർവഹിച്ചു. റ്റിൻ്റു ദിലീപ് ,ഗീത കൃഷ്ണ, സിബിച്ചൻ നെടുമുടി, രജിമോൾ മുഹമ്മ, അനില സുശീല, അരവിന്ദൻ തലവടി, വിനയ പ്രസാദ് എന്നിവരെ അനുമോദിച്ചു.

വൈകിട്ട് 5ന് ചേർന്ന സാംസ്ക്കാരിക സമ്മേളനം തലവടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഗായത്രി ബി.നായർ ഉദ്ഘാടനം ചെയ്തു. രക്ഷാധികാരി പി.ആർ.വി നായർ അദ്ധ്യക്ഷത വഹിച്ചു.ബ്രഹ്മശ്രീ നീലകണ്ഠരര് ആനന്ദൻ പട്ടമന,ഡോ.റവ.ഫാദർ മാത്യൂ ജോൺ മനയിൽ,ജില്ലാ പഞ്ചായത്ത് അംഗം ബിനു ഐസക്ക് രാജു, ബ്ലോക്ക് പഞ്ചായത്ത് അംഗം അജിത്ത് പിഷാരത്ത്, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ബിനു സുരേഷ്, സുജി സന്തോഷ്, ഡോ.വിനോദ് കൃഷ്ണൻ

സൗഹൃദ വേദി ചെയർമാൻ ഡോ.ജോൺസൺ വി. ഇടിക്കുള, കെ.ആർ ഗോപകുമാർ,പ്രസിഡൻ്റ് പി.വി. രവീന്ദ്രനാഥ്, ചർച്ചാ വേദി സെക്രട്ടറി ആർ.മോഹനൻ, വൈസ് ചെയർമാൻ ചന്ദ്രമോഹനൻ , വി.പി മാത്യു , ട്രഷറാർ പി.കെ കുഞ്ഞുമോൻ, സുഷമ്മ സുധാകരൻ ,ജനറൽ കൺവീനർ പി.കെ. വേണുഗോപാൽ, കൺവീനർ എം ജി കൊച്ചുമോൻ ,ചീഫ് കോർഡിനേറ്റർ വി.ഡി.വിനോദ് കുമാർ, സി.കെ പ്രസന്നൻ, നിർമ്മല ചന്ദ്ര മോഹനൻ, ലത രാജീവ്, മനോഹരൻ വെറ്റിലകണ്ടം എന്നിവർ പ്രസംഗിച്ചു. വൈകിട്ട് 7.30 ന് തലവടി കൃഷ്ണൻകുട്ടിയും സംഘവും അവതരിപ്പിച്ച ഓൾഡ് ഈസ് ഗോൾഡ് ഗാനാമൃതവും നടന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles