കാലടി : ബസിൽ യാത്രക്കാരിയുടെ മാലപൊട്ടിച്ച രണ്ട് തമിഴ്നാട് സ്വദേശിനികൾ അറസ്റ്റിൽ. പിളളയാർ തെരുവിൽ ദുർഗ (32), അനിത (26) എന്നിവരെയാണ് കാലടി പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം വൈകീട്ട് മലയാറ്റൂർ ഗോതമ്പ് റോഡ് സ്റ്റോപ്പിന് സമീപം ബസ് എത്തിയപ്പോഴാണ് യാത്രക്കാരിയുടെ മാല പൊട്ടിച്ചത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
Top 5 This Week
Related Posts
Previous article