Saturday, December 28, 2024

Top 5 This Week

Related Posts

2024 ൽ കോൺഗ്രസ് നേതൃത്വത്തിൽ സർക്കാർ അധികാരത്തിൽ വരുമെന്ന് മല്ലികാർജുൻ ഖാർഗെ

2024 ൽ കോൺഗ്രസ് നേതൃത്വത്തിൽ സർക്കാർ രൂപീകരിക്കാനാവുമെന്ന് മല്ലികാർജിൻ ഖാർഗെ. അടുത്ത ലോക്‌സഭ തെരഞ്ഞെടുപ്പിനു ശേഷമുള്ള സർക്കാറിനെ കോൺഗ്രസ് നയിക്കുമെന്നും ബി.ജെ.പിക്ക് ഭൂരിപക്ഷം കിട്ടില്ലെന്നും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ.

”2024ൽ സഖ്യസർക്കാർ അധികാരത്തിൽ വരും. കോൺഗ്രസ് നയിക്കും. അതല്ലെങ്കിൽ ജനാധിപത്യവും ഭരണഘടനയുമൊന്നും ഉണ്ടാവില്ല. അതുകൊണ്ട് ഓരോ പാർട്ടിയെയും വിളിക്കുന്നുണ്ട്, സംസാരിക്കുന്നുണ്ട്. 2024ലെ തെരഞ്ഞെടുപ്പ് എങ്ങനെ ജയിക്കണമെന്ന കാര്യത്തിൽ പാർട്ടിയുടെ കാഴ്ചപ്പാട് അവരുമായി പങ്കുവെക്കുന്നുണ്ട്. എല്ലാ പാർട്ടികളുമായും ചേർന്ന് കോൺഗ്രസ് നയിക്കും. ഭൂരിപക്ഷം നേടും. ഭരണഘടനയും ജനാധിപത്യവും മാനിച്ച് മുന്നോട്ടുനീങ്ങും. 100 മോദിമാരും ഷാമാരും വരട്ടെ. ഇത് ഇന്ത്യയാണ്. ഭരണഘടന അത്രമേൽ ശക്തമാണ്” -നാഗാലാൻഡിൽ തെരഞ്ഞെടുപ്പു പ്രചാരണ പരിപാടിയിൽ ഖാർഗെ പറഞ്ഞു.

റായ്പുരിൽ കോൺഗ്രസ് നടക്കുന്ന നേതൃസമ്മേളനം ബിജെപിയെ എങ്ങനെ അധികാരത്തിൽനിന്നു പുറത്താക്കാമെന്നും വിശാല പ്രതിപക്ഷ ഐക്യവും ചർച്ച ചെയ്യും

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles