Thursday, December 26, 2024

Top 5 This Week

Related Posts

ഉന്നക്കുപ്പയിൽ മിനിപാർക്കോടുകൂടിയ വിശ്രമ കേന്ദ്രം ഒരുക്കും

മൂവാറ്റുപുഴ : വനദിനത്തോടനുബന്ധിച്ച് കോട്ടയം എം.സി റോഡിൽ മൂവാറ്റുപുഴയ്ക്ക് സമീപം ഉന്നക്കുപ്പ വളവിൽ റോഡിന്റെ ഇരുവശങ്ങളിലുമായി യാത്രക്കാർ വലിച്ചെറിഞ്ഞ നൂറു കണക്കിന് മാലിന്യ കിറ്റുകളും മദ്യകുപ്പികളും അടുക്കള മാലിന്യങ്ങളും ഉൾപെടെയുള്ള പ്ലാസ്റ്റിറ്റിക്ക് മാലിന്യങ്ങളുടെ കൂമ്പാരം നീക്കം ചെയ്തു. മാറാടി ഗ്രാമ പഞ്ചായത്തിന്റെയും ട്രീ പണ്ടപ്പിള്ളി എന്ന പരിസ്ഥിതി കൂട്ടായ്മയും ഈസ്റ്റ് മാറാടി സർക്കാർ വി.എച്ച്.എസ് സ്‌കൂൾ നാഷണൽ സർവ്വീസ് സ്‌കീം യൂണിറ്റും ഭൂമിത്രസേന ക്ലബും സംയുക്തമായാണ് ഇവിടത്തെ മാലിന്യങ്ങൾ നീക്കം ചെയ്തത്.

വനദിന പരിപാടിയും ശുചീകരണ യജ്ഞവും ഉദ്ഘാടനം ചെയ്ത ഡോ.മാത്യു കുഴൽ നാടൻ എം.എൽ എ ഈ പ്രദേശത്ത് ഹൈമാസ്‌ക് ലൈറ്റ് . മിനി പാർക്ക് , ടോയ്‌ലെറ്റ് ഉൾപ്പെടെ വാഹനങ്ങൾ പാർക്ക് ചെയ്യുവാനും ദീർഘദൂര യാത്രക്കാർക്ക് വിശ്രമിക്കുവാനുള്ള സൗകര്യങ്ങളും ഒരുക്കി ഒരു ‘ടേക്ക് എ ബ്രേക്ക് ‘ കേന്ദ്രമാക്കുകയും ഈ പ്രദേശത്തെ സുരക്ഷയ്ക്കായി ഈസ്റ്റ് മാറാടി സ്‌കൂളിലെ വിദ്യാർത്ഥികളെയും വിവിധ രാഷ്ട്രീയ പാർട്ടികളിലെ യുവജനങ്ങളെയും നാട്ടുകാരെയും ഉൾപ്പെടുത്തി പോലീസിംഗ് ഏർപ്പെടുത്തുമെന്നും പറഞ്ഞു.

മാറാടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഒ.പി ബേബി ഗ്രാമ പഞ്ചായത്തംഗങ്ങളായ രതീഷ് ചങ്ങാലി മറ്റം , ജിബി മണ്ണത്തൂർക്കാരൻ , ട്രീ ചീഫ് കോർഡിനേറ്റർ അഡ്വ ദീപു ജേക്കബ്, ജൂനിയർ കോർഡിനേറ്റർ എൽദോ ദീപു, പഞ്ചായത്ത് സെക്രട്ടറി അനിമോൾ കെ, അസിസ്റ്റന്റ് സെക്രട്ടറി ബിനോയി മത്തായി , സാബു ജോൺ പ്രിൻസിപ്പാൾ റനിത ഗോവിന്ദ്, ഹെഡ് മാസ്റ്റർ അജയൻ എ എ, പി.റ്റി എ പ്രസിഡന്റ് സിനിജ സനിൽ , പ്രോഗ്രാം ഓഫീസർ സമീർ സിദ്ദീഖി , സ്റ്റാഫ് സെക്രട്ടറി വിനോദ് ഇ ആർ , പൗലോസ് റ്റി, കൃഷ്ണ പ്രിയ, അനിൽകുമാർ പി.റ്റി, മനോജ് കെ.വി , ഈസ്റ്റ് മാറാടി സ്‌കൂൾ വിദ്യാർത്ഥികൾ ട്രീ പണ്ടപ്പിള്ളി കൂട്ടായ്മയിലെ അംഗങ്ങൾ തുടങ്ങിയവർ നേതൃത്വം നൽകി.

കോട്ടയം എംസി റോഡിൽ മൂവാറ്റുപുഴയ്ക്ക് സമീപം ഉന്നക്കുപ്പയിൽ മാലിന്യങ്ങൾ വലിച്ചെറിയുന്ന റോഡിന്റെ ഇരുവശങ്ങളും വൃത്തിയാക്കുന്നതിന്റെ ഉദ്ഘാടനം ഡോ.മാത്യു കുഴൽ നാടൻ നിർവഹിക്കുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles