മുക്കുപണ്ടം നൽകി ഒർജിനൽ സ്വർണ്ണം വാങ്ങി തട്ടിപ്പുനടത്തിയ പ്രതി പിടിയിൽ .
കരുനാഗപ്പള്ളി: യഥാർത്ഥ സ്വർണ്ണമാണെന്ന വ്യാജേന വിവിധ ജുവലറിയകളിൽ
മുക്കുപണ്ടം നൽകിയശേഷം ബി.ഐ.എസ് മാർക്കോടുകൂടിയ ഒർജിനൽ സ്വർണ്ണാഭരണങ്ങൾ
വാങ്ങി കബളിപ്പിച്ച മദ്ധ്യപ്രദേശ് സ്വദേശി കരുനാഗപ്പള്ളി പോലീസിന്റെ പിടിയിലായി.മദ്ധ്യപ്രദേശ് , ഇൻഡോർ സുധാമാനഗർ സെക്ടർ ഇ യിൽ അങ്കിത് സോണി (32) നെയാണ് കരുനാഗപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം രാവിലെ 11 മണിക്ക് കല്യാൺ ജുവലേഴ്സിന്റെ തിരുവനന്തപുരം ശാഖയിൽനിന്നും വ്യാജസ്വർണ്ണം നൽകി ഒർജിനൽ സ്വർണ്ണം വാങ്ങിയശേഷം കാറിൽ
കരുനാഗപ്പള്ളി ഭാഗത്തേക്കു വന്ന പ്രതിയെ ജുവലറി സ്റ്റാഫുകൾ പിൻതുടരുകയും പ്രതി
കരുനാഗപ്പള്ളി അറേബ്യൻ ജുവലറിയിൽ കാറിൽ വന്നിറങ്ങിയിട്ടുള്ളതായി സ്റ്റേഷനിൽ
വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ കരുനാഗപ്പള്ളി പോലീസ് സ്ഥലത്തെത്തി നടത്തിയ അന്വേഷണത്തിൽ കല്യാൺ ജുവലേഴ്സിന്റെ തിരുവനന്തപുരം ശാഖയിൽ നിന്നുംവാങ്ങിയ സ്വർണ്ണവും ,വ്യാജസ്വർണ്ണവും വ്യാജ ഐ. ഡി കാർഡുകളും കണ്ടെടുത്തു.കരുനാഗപ്പള്ളി എ.സി.പി വി എസ് പ്രദീപ് കുമാറിന്റെ നിർദ്ദേശാനുസരണം കരുനാഗപ്പള്ളി
ഇൻസ്പെക്ടർ എസ് എച്ച .ഒ.ബിജു.വി യുടെ നേതൃത്വത്തിൽ, എസ്സ്.ഐ. ഷെമീർ, ഗ്രേഡ് എസ്.ഐ. സജികുമാർ,
എ.എസ്.ഐ വേണുഗോപാൽ,
ബഷീർഖാൻ, എസ്.സി.പി.ഒ. രാജീവ് കുമാർ, സി.പി. ഒ മാരായ ഹാഷിം, പ്രശാന്ത്,എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത് .
ഇത്തരത്തിൽ പല ജുവലറികളിലും തട്ടിപ്പ് നടത്തിയിട്ടുള്ളതായി അന്വേഷണത്തിൽ
അറിവായിട്ടുണ്ട്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.