മൂവാറ്റുപുഴ : ദന്തൽ കെയറിൽ രാജ്യത്ത് വിപ്‌ളവം സൃഷ്ടിച്ച വ്യക്തിയാണ് ജോൺകുര്യാക്കോസ് എന്ന് ഡോ.ശശി തരൂർ എം.പി. ഒന്നും ഇല്ലായമയിൽനിന്നു ആരംഭിച്ച് മൂന്നു ലക്ഷം സ്‌ക്വയർ ഫീറ്റ് കെട്ടിടവും, നാലായിരം പേർക്ക് തൊഴിലും നല്്കുന്ന ഏഷ്യയിലെ ഒന്നാമത്തെ സ്ഥാപനമായി ദന്തൽ ആന്റ് ദന്ത് കെയറിന്റെ പടിപടിയായുള്ള ഈ വളർച്ചയുടെ പിന്നിലുള്ള ജോൺ കുര്യാക്കോസിന്റെ ത്യാഗവും, ആത്മവിശ്വാസവും കാഴ്ചപ്പാടും മാതൃകയാണെന്നും ശശി തരൂർ എം.പി.പറഞ്ഞു.
ജോൺ കുര്യാക്കോസിന്റെ ജീവചരിത്ര പുസ്തകത്തിന്റെ പ്രകാശനവും, ദന്ത് കെയർ ഫൗണ്ടേഷന്റെ ഉദ്ഘാടവും നിർവഹിക്കുകയായിരുന്നു അദ്ദേഹം. പുതിയ പുതിയ സാങ്കേതിത വിദ്യയിലൂടെ 450 ഓളം ദന്തൽ ഉല്പന്നങ്ങളാണ് ഇവിടെ പുറത്തിറക്കുന്നത്്്. 3 ഡി പ്രിന്റിങ് മെഷീൻ അടക്കം നടപ്പിലാക്കിയ അദ്ദേഹത്തിന്റെ ജീവിതം അഭിമാനമായി കാണുന്നതായും ശശിതരൂർ പറഞ്ഞു.
ജോൺ കുര്യാക്കോസിന്റെ ജീവചരിത്രം ഷെവലിയാർ പ്രൊഫസർ ബേബി എം വർഗീസ് രചിച്ച ‘ഈ പാനപാത്രം നിറഞ്ഞു കവിയുന്നു’ എന്ന പുസ്തകം ഡോക്ടർ ശശി തരൂർ പ്രകാശനവും, പാവപ്പെട്ടവർക്ക് വീട്, വിവാഹ ധനസഹായം, ചികിത്സാ സഹായം, വിദ്യാഭ്യാസ സഹായം എന്നിവ ലഭ്യമാക്കുന്നതിനുവേണ്ടി രൂപീകരിച്ച ദന്ത് കെയർ ഫൗണ്ടേഷന്റെ ഉ്ദഘാടവും ശശി തരൂർ നിർവഹിച്ചു.
്
ചടങ്ങിൽ ഡീൻ കുര്യാക്കോസ് എംപി അധ്യക്ഷത വഹിച്ചു. എം.എൽ.എമാരായ മാത്യു കുഴൽനാടൻ, അനൂപ് ജേക്കബ്, ആന്റണി ജോൺ, എൽദോസ് കുന്നപ്പിള്ളി, മുൻസിപ്പൽ ചെയർമാൻ പി.പി. എൽദോസ,് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഉല്ലാസ് തോമസ്, മുൻ എംപി ഫ്രാൻസിസ് ജോർജ് മുൻ എം.എൽ.എമാരായ എൽദോ എബ്രഹാം, ജോസഫ് വാഴക്കൻ, ബാബു പോൾ, ജോണി നെല്ലൂർ,് കെ എം അബ്ദുൽ മജീദ്, അരുൺ പി മോഹൻ, ഫാ ഡോ ആന്റണി പുത്തൻകുളം, എൽദോ ബാബു വട്ടകാവിൽ,ബേബി കുര്യാക്കോസ്
സാജു കുര്യാക്കോസ്, എൽദോസ് കെ വര്ഗീസ് എന്നിവർ സംസാരിച്ചു.
് ഡെന്റ്‌കെയർ ഫൗണ്ടേഷൻ വഴക്കുളം ജീവധാര റീനൽ കെയർ ഫൗണ്ടേഷനുമായി ചേർന്ന് 1500 രോഗികൾക്ക് സൗജന്യ ഡയാലിസിസ് ഒരുക്കുന്നതിനുള്ള പദ്ധതിയുടെ ധാരണ പത്രം ഡോക്ടർ ശശി തരൂർ നിർമ്മല ഹോസ്പിറ്റൽ ഫൗണ്ടർ സിസ്റ്റർ ജോവിയറ്റിന് കൈമാറി.