Wednesday, December 25, 2024

Top 5 This Week

Related Posts

ജി ശേഖരൻ നായരുടെ നിര്യാണത്തിൽ പത്രപ്രവർത്തക അസോസിയേഷൻ അനുശോചിച്ചു.

കായംകുളം :മാതൃഭൂമി മുൻ തിരുവനന്തപുരം ബ്യൂറോ ചീഫും പ്രസ് ക്ലബ് സെക്രട്ടറിയും കേരളത്തിലെ മുതിർന്ന മാധ്യമപ്രവർത്തകനുമായ ജി.ശേഖരൻ നായരുടെ നിര്യാണത്തിൽ പത്ര പ്രവർത്തക അസോസിയേഷൻ കാർത്തികപ്പള്ളി താലൂക്ക് കമ്മിറ്റി അനുശോചിച്ചു. അന്വേഷണാത്മക പത്രപ്രവർത്തനത്തിന്റെ കുലപതിയായിരുന്നു അദ്ദേഹം. .അന്വേഷണാത്മക പത്രപ്രവര്‍ത്തനത്തിലെ മികവിന് മൂന്ന് സംസ്ഥാന അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്. 1980 ല്‍ മാതൃഭൂമിയില്‍ ചേര്‍ന്ന ശേഖരന്‍ നായര്‍ തിരുവനന്തപുരം, കൊല്ലം, തൃശൂര്‍, ആലപ്പുഴ എന്നിവിടങ്ങളില്‍ ബ്യൂറോ ചീഫായും കോഴിക്കോട്ട് ചീഫ് സബ് എഡിറ്ററായും പ്രവര്‍ത്തിച്ചിട്ടുണ്ട്. നൗഷാദ് മാങ്കാംകുഴി ജി.ഹരികുമാർ , താലൂക്ക് പ്രസിഡന്റ് എ എം സത്താർ, എസ് ബിന്ദിഷ് , അജിത് കുമാർ ,കെ എസ് പ്രദീപ് കണ്ണമംഗലം, ബി എം ഇർഷാദ്, ഷമീർ ഇലിപ്പക്കുളം എന്നിവർ അനുശോചിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles