തൊടുപുഴ മേഖല 91-ാമത് മഞ്ഞനിക്കര കാല്‍നട തീര്‍ത്ഥയാത്ര അമയപ്രയിൽ നിന്നും തുടക്കാമായി.യാത്രക്ക് പൗരസ്ത്യ സുവിശേഷ സമാജം തൊടുപുഴ ചുങ്കം സെന്റ്. മേരീസ് യാക്കോബായ പള്ളിയിൽ വികാരി ഫാദർ തോമസ് മാളിയേക്കലിന്റെ നേതൃത്വത്തിൽ സ്വീകരണം നൽകി
മോറാന്‍ മോര് ഇഗ്നിത്തിയോസ് ഏലിയാസ് തൃതീയന്‍ പാത്രിയാര്‍ക്കീസ് ബാവയുടെ 91-ാം മത് ഓര്‍മ്മപെരുന്നാള്‍ ഫെബ്രുവരി 5 മുതല്‍ 11 വരെ തീയതികളില്‍ ആഘോഷപൂര്‍വ്വം കൊണ്ടാടുകയാണ്.
ലോകത്തെ തന്നെ ദൈര്‍ഘ്യമേറിയതും ജനസഹസങ്ങള്‍ പങ്കെടുക്കുന്നതുമായ മഞ്ഞനിക്കര കാല്‍നട തീര്‍ത്ഥയാത്രയുടെ തൊടുപുഴ മേഖലയുടെ യാത്ര അമയപ്രയിൽ നിന്നും ആരംഭിച്ചു.തീര്‍ത്ഥയാത്ര പ്രയാണം പ്രധാനരഥം, രക്ഷാകരമായ സ്ത്രീബാ, ദീപശിഖ പാത്രിയാര്‍ക്കാ കൊടി എന്നീ ക്രമത്തിലാണ് ചടങ്ങുകൾ നടന്നത്.തിങ്കളാഴ്ച 2.30 ന് പരിശുദ്ധന്റെ തിരുശേഷിപ്പ് സ്ഥിതി ചെയ്യുന്ന കിഴക്കിന്റെ മഞ്ഞനിക്കര എന്നറിയപെടുന്ന അമയപ്ര സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയില്‍ നിന്നും ധൂപ പ്രാര്‍ത്ഥനയ്ക്കു ശേഷം പുറപ്പെട്ട് ഉടുമ്പന്നൂര്‍ മോര് ഇഗ്നാത്തിയോസ് സുവിശേഷാലയത്തില്‍ എത്തിച്ചേർന്നു..
യാത്രക്ക് പൗരസ്ത്യ സുവിശേഷ സമാജം തൊടുപുഴ ചുങ്കം സെന്റ്. മേരീസ് യാക്കോബായ പള്ളിയിൽ വികാരി ഫാദർ തോമസ് മാളിയേക്കലിന്റെ നേതൃത്വത്തിൽ സ്വീകരണം നൽകി അവിടെ നിന്നു വിവിധ പള്ളികളിലെ തീര്‍ത്ഥയാത്ര സംഘങ്ങളുമായി ചേര്‍ന്ന് തീര്‍ത്ഥയാത്ര നീലിമംഗലം, കോട്ടയം ചിങ്ങവനം, തിരുവല്ല, ആറന്മുള, ഓമല്ലൂര്‍ വഴി മഞ്ഞനിക്കര ദയറായില്‍ 10-ാം തീയതി 1.00 മണിയോടു കൂടി എത്തി ചേരും 150 കി.മീ. നടന്നാണ് എത്തിച്ചേരുന്നത്.