Thursday, December 26, 2024

Top 5 This Week

Related Posts

മൂലമറ്റത്ത് ഇടത് സര്‍ക്കാരിന്റെ ബഡ്ജറ്റ് ദഹിപ്പിച്ച് ബിജെപി പ്രതിഷേധിച്ചു.

മൂലമറ്റം: കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാര്‍ അവതരിപ്പിച്ച ജനദ്രോഹ ബഡ്ജറ്റിനെതിരെ അറക്കുളം പഞ്ചായത്തില്‍ വ്യാപക പ്രതിഷേധം. ബൂത്ത് തലത്തില്‍ ബഡ്ജറ്റ് കോപ്പി കത്തിച്ച ശേഷം മൂലമറ്റത്ത് പന്തം കൊളുത്തി പ്രകടനം നടത്തി. വലിയൊരു പന്തവുമായി ആരംഭിച്ച പ്രകടനം ടൗണില്‍ എത്തിയപ്പോള്‍ ബിജെപിപ്രവര്‍ത്തകരുടെ കയ്യിലുണ്ടായിരുന്ന ചൂട്ടു കറ്റകളിലേക്കും അഗ്‌നി പടര്‍ത്തിയാണ് ബഡ്ജറ്റ് വിരുദ്ധ പ്രകടനം രോഷാഗ്‌നിയായി മാറിയത്.

പന്തവും,ചൂട്ടു കറ്റകളും കൂട്ടിയിട്ട് ഇടതുപക്ഷ സര്‍ക്കാരിനെ പ്രതീകാത്മകമായി ദഹിപ്പിച്ചിട്ടാണ് അറക്കുളത്തെ ബിജെപി പ്രവര്‍ത്തകര്‍ ജനരോഷം അടക്കിയത്.ബിജെപി അറക്കുളം പഞ്ചായത്ത് കമ്മറ്റി പ്രസി.

എം കെ രാജേഷും, തൊടുപുഴ മണ്ഡലം സെക്ര. എം.ജി.ഗോപാലകൃഷ്ണനും, പഞ്ചാ. സെക്ര.എസ്.ഹരികൃഷ്ണനും നയിച്ച പരിപാടിയില്‍ എസ്.സി.മോര്‍ച്ച പ്രസി.എം.അനില്‍കുമാര്‍, യുവമോര്‍ച്ച പ്രസി.ബഞ്ചിന്‍ ബിജു, എസ്ടി മോര്‍ച്ച പ്രസിഡണ്ട് സാബു,സാജുമോന്‍,പി.കെ.മണി,അനുരാജ്, പ്രണവ്, ടി.എന്‍ മോഹനന്‍,  അനൂപ് എള്ളക്കാടന്‍, ചേന്നാപ്പാറശ്രീനിവാസന്‍, രഞ്ചു, റോബിന്‍, ബിജെപിസംസ്ഥാന കമ്മറ്റിയംഗവും, പഞ്ചായത്ത് മെമ്പറുമായ പി.ഏ.വേലുക്കുട്ടന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles