Saturday, December 28, 2024

Top 5 This Week

Related Posts

പൈനാപ്പിൾ കർഷകൻ ജീവനൊടുക്കിയ നിലയിൽ : കടബാധ്യതയെന്നു ബന്ധുക്കൾ

മൂവാറ്റുപുഴ: കടക്കെണി മൂലം പൈനാപ്പിൾ കർഷകൻ ജീവനൊടുക്കി.പിറമാടം മേപ്പാടത്ത് ബിനു മാത്യു (50)ആണ് മരിച്ചത്. ശനിയാഴ്ച വൈകിട്ട്് അഞ്ചോടെ ഭാര്യ ജോലി കഴിഞ്ഞ് വീട്ടിൽ മടങ്ങിയെത്തിയപ്പോൾ മുറിയുടെ വാതിൽ തുറക്കാതെ വന്നതോടെ അയൽക്കാരെ വിളിച്ചു വരുത്തി വാതിൽ പൊളിച്ചു അകത്ത് പ്രവേശിച്ചപ്പോൾ ബിനു തൂങ്ങിയ നിലയിൽ കാണുകയായിരുന്നു.

വീടിന്റെ താഴത്തെ നിലയിൽ മാതാപിതാക്കൾ ഉണ്ടായിരുന്നെങ്കിലും ബിനുമാത്യ തൂങ്ങിയത് അറിഞ്ഞില്ല. നാട്ടുകാർ സ്ഥലം പാട്ടത്തിനെടുത്ത് പൈനാപ്പിൾ കൃഷി ചെയ്തിരുന്നയാളാണ് ബിനു. കടബാധ്യതയാവാം ആത്മഹത്യക്കുകാരണമെന്ന് ബന്ധുക്കൾ പറയുന്നു. മൃതദേഹം പോസ്റ്റ്മാർട്ടത്തിന് ശേഷം ് ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

കഴിഞ്ഞ തദ്ദേശ തിരഞ്ഞെപ്പിൽ മാറാടി പഞ്ചായത്ത് 13-ാം വാർഡിലെ എൽഡിഎഫ് സ്ഥാനർത്തിയായിരുന്നു. ഭാര്യ

:ബിജി.മക്കൾ ബേസിൽ, കേസിയ.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles