Thursday, December 26, 2024

Top 5 This Week

Related Posts

‘ഉമ്മൻ ചാണ്ടിക്ക് ചികിത്സ നിഷേധിക്കുന്നത് ഭാര്യയും മകനും, പ്രാർഥനാ സംഘത്തിന്റെ ഇടപെടലെന്ന് സംശയം’; പരാതിയുമായി സഹോദരൻ

മുഖ്യമന്ത്രിക്കും സ്പീക്കർക്കും ഡിജിപിക്കും ആരോഗ്യ മന്ത്രിക്കും പരാതി നൽകിയിട്ടുണ്ടെന്ന് സഹോദരൻ

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് തുടർ ചികിത്സ നിഷേധിക്കുന്നുവെന്ന് സഹോദരൻ അലക്സ് വി ചാണ്ടി. സർക്കാർ ഇടപെട്ട് വിദഗ്ധ ചികിത്സ നൽകണമെന്ന് ആവശ്യപ്പെട്ട് അലക്സ് വി ചാണ്ടിയുടെ നേതൃത്വത്തിൽ ബന്ധുക്കളും സുഹൃത്തുക്കളും മുഖ്യമന്ത്രിക്ക് നിവേദനം നൽകി. ബംഗളൂരുവിലെ എച്ച്സിജി ആശുപത്രിയില്‍ തുടർ ചികിത്സയ്ക്കായി അദ്ദേഹത്തെ കൊണ്ടുപോകുന്നില്ലെന്നാണ് പരാതിയില്‍ പറയുന്നത്. കേരളത്തിലും ഇതര സംസ്ഥാനങ്ങളിലും വിദേശത്തുമുള്ള ആശുപത്രികളില്‍ ചികിത്സ തേടിയെങ്കിലും രോഗനിർണയം നടന്നതല്ലാതെ, രോഗത്തിനുള്ള ചികിത്സ അദ്ദേഹത്തിന് ലഭിച്ചിട്ടില്ലെന്നും പരാതിയില്‍ വ്യക്തമാക്കുന്നു.

ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മനും മൂത്ത മകളും ഭാര്യയുമാണ് ചികിത്സ നിഷേധിക്കുന്നതെന്ന് അലക്സ് മാധ്യമങ്ങളോട് പറഞ്ഞു. പിന്നില്‍ പ്രാർഥനാ സംഘത്തിന്റെ ഇടപെടലുണ്ടെന്നും അലക്സ് സംശയം പ്രകടിപ്പിച്ചു. 2015ൽ രോഗം കണ്ടുപിടിച്ചിട്ടും ചികിത്സ നിഷേധിച്ചത് മകൻ ചാണ്ടി ഉമ്മനും ഭാര്യ മറിയാമ്മയുമാണെന്നും ന്യൂയോർക്കിൽ ചികിത്സയ്ക്കായി പോയപ്പോൾ അവിടെവച്ചും ചികിത്സ നിഷേധിച്ചെന്നും അലക്സ് വി ചാണ്ടി ആരോപിച്ചു. രോഗം കണ്ടുപിടിച്ചിട്ടും മൂന്ന് വർഷത്തോളം ഈ വിവരം കുടുംബാംഗങ്ങളിൽ നിന്ന് മറച്ചുവെച്ചുവെന്നും ആധുനിക ചികിത്സയ്ക്ക് പകരം ആയുർവേദ ചികിത്സയാണ് ഇപ്പോൾ അദ്ദേഹത്തിന് നൽകുന്നതെന്നും ആരോപണമുണ്ട്.

ജർമനിയിൽ ചികിത്സയ്ക്ക് ശേഷം ബംഗളൂരുവിലെ എച്ച്സിജി ആശുപത്രിയില്‍ തുടർ ചികിത്സയ്ക്ക് വിധേയനായ അദ്ദേഹം, ജനുവരി മാസം ആദ്യമാണ് തിരുവനന്തപുരത്ത് മടങ്ങിയെത്തിയത്. എന്നാൽ, അതിനു ശേഷം ബെംഗളൂരുവിലേക്ക് തുടർ ചികിത്സയ്ക്കായി കൊണ്ടുപോയിട്ടില്ലെന്നും അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി അനുദിനം വഷളാവുകയാണെന്നും പരാതിയിൽ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles