മൂവാറ്റുപുഴ : സെൻട്രൽ ജുമാമസ്ജിദ് പരിപാലനസമിതിയുടെ നേതൃത്വത്തിൽ സൗജന്യ പി.എസ്.സി പരിശീലന ക്ലാസ് ആരംഭിച്ചു. മസ്ജിദ് ഓഡിറ്റോറിയത്തിൽ ആരംഭിച്ച ക്ലാസ് ഡോ. മാത്യകുഴൽനാടൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. പരിപാലന സമിതി പ്രസിഡന്റ് പി.എസ്.്അഷറഫ് എവറസ്റ്റ് അദ്യക്ഷത വഹിച്ചു. ചീഫ് ഇമാം ഷിഹാബുദ്ധീൻ ഫൈസി മുഖ്യപ്രഭാഷണം നടത്തി. മഹല്ല് കമ്മിറ്റിയുടെ പുതിയ സംരംഭം മാതൃകാപരമാണെന്ന് മാത്യുകുഴൽനാടൻ എം.എൽ.എ പറഞ്ഞു.
പ്രോഗ്രാം കോ- ഓർഡിനേറ്റർ അഷറഫ് മാണിക്യം സ്വാഗതം പറഞ്ഞു. ജനറൽ സെക്രട്ടറി കെ.എം.അബുലൈസ്, മുനിസിപ്പൽ ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ പി.എം. അബ്ദുൽസലാം, മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് കെ.എം. അബ്ദുൽ മജീദ്, പരിപാലന സമിതി ട്രഷർ കെ.പി.സിറാജ്, വൈസ് പ്രസിഡന്റ് എൻ.യു. അമീർ, സി.എം. ഷുക്കീർ. പി.വൈ. നൂറുദ്ധീൻ, കെ.എം.സിദ്ധീക്ക് , നിസാർ കുടിയിൽ എം.എം. മുഹമ്മദ് എന്നിവർ പ്രസംഗിച്ചു. റാഷിദ്, യൂസഫ് എന്നിവർ ക്ലാസ്സെടുത്തു.
കെ.പി. അബ്ദുൽ കരിം നന്ദി പറഞ്ഞു. 24 ഞായറാഴ്ചകളിലായി 48 ക്ലാസ്സുകളാണ് ഉള്ളത്. രാവിലെ 10 മുതൽ ഒന്നുവരെയും, 2 മുതൽ നാല് വരെയും രണ്ടു സെക്ഷനുകളിലായാണ് ക്ലാസ് സംഘടിപ്പിച്ചിരിക്കുന്നത്. പ്ലസ്ടു- ഡിഗ്രി തലം മുതലുള്ള ഉദ്യോഗാർഥികൾക്ക് പരിശീലത്തിൽ പങ്കെടുക്കാമെന്ന് പ്രസിഡന്റ് അഷറഫ് എവറസ്റ്റ് പറഞ്ഞു.
വിവരങ്ങൾക്ക് : അഷറഫ് എവറസ്റ്റ് 99 611 91576