Sunday, December 29, 2024

Top 5 This Week

Related Posts

പൊതുജനങ്ങള്‍ക്കും ജീവനക്കാര്‍ക്കും ശല്യമായി വിവിധ സംഘടനകളുടെ ബോര്‍ഡുകള്‍

തൊടുപുഴ സിവില്‍ സ്റ്റേഷനില്‍ സംഘടനകളുടെ ബോര്‍ഡുകള്‍ തട്ടിയിട്ട് നടക്കാന്‍ വയ്യ.
തൊടുപുഴ മിനി സിവില്‍ സ്റ്റേഷനില്‍ വിവിധ സര്‍വീസ് സംഘടനകളുടെ ബോര്‍ഡുകള്‍ തലങ്ങും വിലങ്ങും നിരത്തിയിരിക്കുന്നത് ജീവനക്കാര്‍ക്കും വിവിധ ആവശ്യങ്ങള്‍ക്ക് ഇവിടെ എത്തുന്ന പൊതുജനങ്ങള്‍ക്കും തലവേദനയാകുന്നു.


ഭരണ പ്രതിപക്ഷ വ്യത്യാസമില്ലാതെ വിവിധ സംഘടനകള്‍ സിവില്‍ സ്റ്റേഷന്റെ പ്രവേശന കവാടം മുതല്‍ ഗോവണിക്കു ചുറ്റിലും നടക്കാനുള്ള ഇടനാഴിയിലുമെല്ലാം ബോര്‍ഡുകള്‍ നിരത്തിയതാണ് ജനങ്ങള്‍ക്ക് തടസ്സമായത്.തിരക്കേറുമ്പോള്‍ ആളുകള്‍ തട്ടി ഇവ ദേഹത്ത് പതിക്കുമോ എന്ന ആശങ്കയും ജനങ്ങള്‍ക്കുണ്ട്. വലിയ ഫ്‌ലെക്‌സ് ബോര്‍ഡുകള്‍ തലങ്ങും വിലങ്ങും ഭിത്തിയില്‍ ചാരി വച്ചിരിക്കുകയാണ്. തന്മൂലം തിരക്കുള്ള സമയങ്ങളില്‍ ജനങ്ങള്‍ക്ക് ഇതുവഴി കടന്നു പോകാന്‍ തടസ്സം ഉണ്ടാകുന്നുണ്ട്.

ഇത് താഴത്തെ നിലയിലും മുകളിലെ മൂന്നു നിലകളിലും സംഘടനകള്‍ ഇത്തരത്തില്‍ ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്.സര്‍ക്കാര്‍ ഓഫിസുകളില്‍ സംഘടനകള്‍ക്ക് ഭിത്തിയോട് ചേര്‍ന്ന് നോട്ടിസ് ബോര്‍ഡ് സ്ഥാപിക്കാന്‍ മാത്രമാണ് അനുമതിയുള്ളത്. എന്നാല്‍ എല്ലാ സംഘടനകളും ഇത് ലംഘിച്ചാണ് പല ഭാഗത്തും ഫ്‌ലെക്‌സുകള്‍ തന്നെ സ്ഥാപിച്ചിരിക്കുന്നത്.

ഏതാനും വര്‍ഷം മുന്‍പ് സര്‍വീസ് സംഘടനകള്‍ ഇത്തരത്തില്‍ ബോര്‍ഡ് സ്ഥാപിക്കുന്നതിനാല്‍ ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ സംബന്ധിച്ച് പരാതികള്‍ ശക്തമായതിനെ തുടര്‍ന്ന് അധികൃതര്‍ ഇടപെട്ട് സിവില്‍ സ്റ്റേഷനിലെ എല്ലാ ഫ്‌ലെക്‌സുകളും നീക്കം ചെയ്തിരുന്നു.പിന്നീട് എല്ലായിടത്തും നോട്ടിസ് ബോര്‍ഡ് സ്ഥാപിക്കാന്‍ അനുമതിയും നല്‍കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇതെല്ലാം കാറ്റില്‍ പറത്തി സംഘടനകള്‍ മത്സരിച്ച് ഫ്‌ലെക്‌സുകള്‍ സ്ഥാപിച്ചതോടെ ജീവനക്കാരും ഇവിടെയെത്തുന്ന പൊതുജനങ്ങളും ബുദ്ധിമുട്ടുകയാണ്

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles