Thursday, December 26, 2024

Top 5 This Week

Related Posts

അറക്കുളം സംസ്ഥാന, ജില്ല കലോല്‍സവജേതാക്കള്‍ക്ക് സ്വീകരണം നല്‍കി

അറക്കുളം : അറക്കുളം ഗ്രാമപഞ്ചായത്ത് പതിപ്പള്ളി വാര്‍ഡിലെഗ്ലോറിയ കുടുബശ്രീ വലിയ കണ്ടം ജേതാക്കള്‍ക്ക് സ്വീകരണം നല്‍കി.സംസ്ഥാന, ജില്ല കലോല്‍സവത്തില്‍ വിജയം കരസ്ഥമാക്കിയ കുട്ടികള്‍ക്കാണ് അനുമോദനം നല്‍കിയത്.

കുടുബശ്രീ പ്രസിഡന്റ് ലീബ രഞ്ജിത്തിന്റെ അദ്ധ്യക്ഷതയില്‍ നടന്ന അനുമോദന യോഗം പതിപ്പള്ളി ഏഴാം വാര്‍ഡ് മെമ്പര്‍ പി.എ വേലുക്കുട്ടന്‍ ഉല്‍ഘാടനം ചെയ്തു.സി ഡി എസ് എഡി എസ് മമ്പര്‍മാര്‍ അനുമോദനത്തില്‍ പങ്കെടുത്ത് ആശംസകള്‍ അര്‍പ്പിച്ചു.സംസഥാനതലത്തില്‍ കഥകളി സംഗീതത്തിനും നാടന്‍ പാട്ടിനും അ ഏൃമറല കരസ്ഥമാക്കിയ അമൃത രഞ്ജിത്ത്, ജില്ലാ യുവജനോത്സവത്തില്‍ സമ്മാനങ്ങള്‍ നേടിയ നയന്‍മിത്ര നക്ഷത്ര എന്നിവരെയാണ് ചടങ്ങില്‍ ആദരിച്ചത്

സി ഡി എസ് മെമ്പര്‍ ഭാരതി രാമകൃഷ്ണന്‍, എ ഡി എസ് വൈസ് പ്രസി.ജിജാ ഫ്രാന്‍സിസ്, സെക്ര.ജയപ്രഭാകരന്‍ എന്നിവര്‍ കുട്ടികള്‍ക്ക് മെമെന്റോകള്‍ നല്‍കി.

എ ഡി എസ് മെമ്പര്‍മാരായ ഷൈലജ സുധാകരന്‍, പ്രേമ സജി, ഓമന ശിവരാമന്‍ പി ആര്‍.ഗീത, മിന്നു ശശി, ജയശ്രീ, എലിസബത്ത് സൈമണ്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles