Friday, November 1, 2024

Top 5 This Week

Related Posts

ഇ.ചന്ദ്രശേഖരന്‍ എം.എല്‍.എയെ ആക്രമിച്ച കേസില്‍ കൂറുമാറിയ സിപിഎമ്മിന് എതിരെ സിപി ഐ

തിരുവനന്തപുരം: സി.പി.ഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറിയും മുന്‍ മന്ത്രിയുമായ ഇ.ചന്ദ്രശേഖരന്‍ എം.എല്‍.എയെ തെരഞ്ഞെടുപ്പ് വിജയാഹ്ലാദത്തിനിടെ ആക്രമിച്ച കേസില്‍ സി.പി.എമ്മുകാരായ സാക്ഷികളുടെ കൂറുമാറ്റത്തെ രൂക്ഷമായി വിമര്‍ശിച്ച് സി.പി.ഐ.

സത്യസന്ധമായി മൊഴികൊടുക്കുന്നതിന് പകരം ബി.ജെ.പി- ആര്‍.എസ്.എസ് പ്രതികളെ രക്ഷിക്കണമെന്ന നിലപാടാണ് സി.പി.എം പ്രാദേശിക, ജില്ല നേതൃത്വം സ്വീകരിച്ചതെന്ന് സി.പി.ഐ. ദേശീയ എക്‌സിക്യൂട്ടീവ് അംഗം കെ. പ്രകാശ് ബാബു പറഞ്ഞു. ഫേസ് ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. സി.പി.എം നിലപാട് തീര്‍ത്തും അപലനീയവും പരിഹാസ്യവുമാണ്. സി.പി.എം സംസ്ഥാന നേതൃത്വം ഗൗരവമായി ഈ പ്രശ്‌നം കാണുമെന്ന് കരുതുന്നതായും അദ്ദേഹം പറഞ്ഞു.

2016 മേയ് 19ന് നിയമസഭ തെരഞ്ഞെടുപ്പ് വിജയത്തെ തുടര്‍ന്ന് കാഞ്ഞങ്ങാട് മാവുങ്കാലില്‍ നടന്ന ആഹ്ലാദപ്രകടനത്തിനിടെയാണ് ചന്ദ്രശേഖരന് നേരെ ബി.ജെ.പിക്കാരുടെ ആക്രമണം ഉണ്ടായത്. ചന്ദ്രശേഖരനോടൊപ്പം ജീപ്പില്‍ ഉണ്ടായിരുന്ന സി.പി.എം നേതാവിനും അന്ന് പരുക്ക് പറ്റിയിരുന്നു. ചന്ദ്രശേഖരന്റെ ഇടത് കൈയെല്ലിനാണ് പരിക്കേറ്റത്. പരിക്കേറ്റ കൈയുമായാണ് ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് റവന്യൂ മന്ത്രിയായി അദ്ദേഹം ചുമതലയേറ്റത്.

ആക്രമണം നടത്തിയ 12 ബി.ജെ.പി, ആര്‍.എസ്.എസ്.പ്രവര്‍ത്തകര്‍ക്കെതിരെയുളള കേസ് കോടതിയില്‍ വിചാരണക്ക് എത്തിയപ്പോള്‍ പരിക്ക്പറ്റിയ നേതാവ് ഉള്‍പ്പടെയുള്ള സി.പി.എം പ്രവര്‍ത്തകരായ എല്ലാ സാക്ഷികളും മൊഴി മാറ്റി കൂറുമാറുകയായിരുന്നു. സാക്ഷികളും തെളിവുകളും ഇല്ലാതായതോടെ എല്ലാ പ്രതികളെയും കാസര്‍കോട് അഡീഷണല്‍ സെഷന്‍സ് കോടതി (രണ്ട്) കോടതി വെറുതെ വിട്ടു.

പ്രകാശ് ബാബുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്:

2016 ല്‍ മന്ത്രിയായി സതൃപ്രതിജ്ഞ ചെയ്ത സ.ഇ.ചന്ദ്രശേഖരന്‍ കയ്യില്‍ ബാന്‍ഡേജ് ഇട്ട് ബഹു.ഗവര്‍ണ്ണറോടും ബഹു.മുഖൃമന്ത്രിയോടുമൊപ്പം നില്ക്കുന്ന സതൃപ്രതിജ്ഞവേളയിലെ ഈ ചിത്രം എല്ലാവരുടെയും മനസ്സില്‍ തെളിയുന്നുണ്ടാവും. നിയമസഭ തെരഞ്ഞെടുപ്പില്‍ വിജയിച്ചപ്പോള്‍ ബി.ജെ.പി,ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ കലിതുളളി ആക്രമിച്ചതാണ്. സ.ചന്ദ്രശേഖരനോടൊപ്പം ജീപ്പില്‍ ഉണ്ടായിരുന്ന സി.പി.എം നേതാവിനും പരുക്ക് പറ്റിയിരുന്നു.

പൊലീസ് കേസെടുത്തു.ചാര്‍ജ്ജ് കൊടുത്തു.ആക്രമണം നടത്തിയ 12 ബി.ജെ.പി,.ആര്‍.എസ്.എസ്.പ്രവര്‍ത്തകര്‍ക്കെതിരെയുളള കേസ് കോടതിയില്‍ വിചാരണക്ക് എത്തിയപ്പോള്‍ ചന്ദ്രശേഖരനോടൊപ്പം പരുക്ക്പറ്റിയ സി.പി.എം നേതാവ് ഉള്‍പ്പടെയുള്ള എല്ലാ സി.പി.എം പ്രവര്‍ത്തകരായ സാക്ഷികളും മൊഴി മാറ്റി പറഞ്ഞ്,കൂറുമാറി പ്രതികളെ സഹായിച്ചതായിട്ടാണ് അറിയാന്‍ കഴിഞ്ഞത്. സാക്ഷികള്‍ ഇല്ലാത്തതിനാല്‍ തെളിവുകളുമില്ലാതായി.

കോടതി എല്ലാ പ്രതികളെയും വെറുതെ വിട്ടു. സി.പി.െഎ നേതാവും മന്ത്രി യുമായിരുന്ന ചന്ദശേഖരനു വേണ്ടി സത്യസന്ധമായി മൊഴി കൊടുക്കുന്നതിനു പകരം ആര്‍.എസ്.എസ്,ബിജെപി പ്രവര്‍ത്തകരെ എങ്ങനെയും രക്ഷിയ്ക്കണമെന്ന സി.പി.എം പ്രാദേശിക-ജില്ലാ നേതൃത്വങ്ങളുടെ നിലപാട് തികച്ചും അപലപനീയമാണ്. പരിഹാസ്യമാണ്. സി.പി.എം. സംസ്ഥാന നേതൃത്വം ഗൗരവമായി ഈ പ്രശ്‌നം കാണുമെന്ന് ഞാന്‍ കരുതുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles