Sunday, December 29, 2024

Top 5 This Week

Related Posts

മാലിന്യം നിറഞ്ഞ പൊതുകുളം ശുചീകരിച്ച് മാതൃകയായി

മൂവാറ്റുപുഴ : മാറാടി ഗ്രാമ പഞ്ചായത്തിലെ ഒൻപതാം വാർഡിലെ പായൽ മൂടി കിടന്ന അന്ത്യാളം കുളം വൃത്തിയാക്കി മാതൃകയായി. ഈസ്റ്റ് മാറാടി സ്‌കൂളിലെ വിവിധ ക്ലബുകളിലെ വിദ്യാർത്ഥികളും മാറാടിയിലെ തൊഴിലുറപ്പ് അംഗങ്ങളും ചേർന്നാണ് കുളം ശുചിയാക്കിയത്.

വർഷങ്ങളായി മാറാടി ഗ്രാമത്തിന്റെ ഉറവ വറ്റാത്ത ജല സ്രോതസ്സായി നില നിന്നിരുന്ന അന്ത്യാളം കുളം ചെളിയും ചണ്ടിയും കുപ്പി ചില്ലുകളും മറ്റു മാലിന്യങ്ങളും തള്ളി ഉപയോഗ ശൂന്യമായി കിടക്കുകയായിരുന്നു. ഗ്രാമത്തിലെ ജനങ്ങൾക്ക് ആശ്രയമായിരുന്ന കുളം മലിനമായതോടെ ജനങ്ങളും കുളത്തെ ഉപേക്ഷിച്ചു. ചെളിയും ചണ്ടിയും നിറഞ്ഞേതോടെ കുളം തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയിലായി.

ത്രിതല പഞ്ചായത്തുകളുടെ സഹകരണത്തോടെ കുടുതൽ ഫണ്ട് ഉപയോഗിച്ച് കുളം നവീകരിക്കാൻ ആലോചനയുണ്ടെന്ന് ശുചീകരണ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്തു കൊണ്ട് മാറാടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഒ.പി. ബേബി പറഞ്ഞു. നാട് കടുത്ത ജലക്ഷാമം നേരിടുമ്പോൾ മാലിന്യം നിറഞ്ഞ പൊതുകുളം ശുദ്ധീകരിച്ച് മാതൃകയായിരിക്കുകയാണെന്ന് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ജിഷ ജിജോയും പറഞ്ഞു. സ്‌കൂൾ പ്രിൻസിപ്പാൾ റനിത ഗോവിന്ദ് , പി റ്റി എ പ്രസിഡന്റ് സിനിജ സനിൽ, മദർ പി റ്റി. എ ചെയർ പേഴ്‌സൺ ഷർജ സുധീർ, പ്രോഗ്രാം ഓഫീസർ സമീർ സിദ്ദീഖി, തൊഴിലുറപ്പ് അംഗങ്ങളായ ശോഭ ശ്രീധരൻ , അജിത സുഗതൻ ,ബിന്ദു തങ്കപ്പൻ
അമ്മിണി അന്ത്യാളം
മോളി വർഗീസ് വിദ്യാർത്ഥികളായ ഗായത്രി സോമൻ , അന്ന മരിയ , സുൽത്താന സുധീർ , ശ്രീജിത്ത് പ്രദീപ്, യദു കൃഷ്ണൻ, നവനീത്, അതുൽ മനോജ് , കാർത്തിക് പ്രസാദ്, എൽദോസ് ഇ കെ , ജിത്തു രാജു തുടങ്ങിയവർ നേതൃത്വം നൽകി.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles