സുരക്ഷാ ഭീഷണി നേരിട്ടതോടെ നിർത്തിവച്ച രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ഇന്ന് പുനരാരംഭിക്കും. അവന്തിപ്പോരയിലെ നമ്പാൽ മേഖലയിൽ നിന്ന് രാവിലെ 9 മണിക്കാണ് യാത്ര ആരംഭിക്കുന്നതെന്ന് കോൺഗ്രസ് നേതാക്കൾ അറിയിച്ചു. സുരക്ഷാ ചുമതലയിലുള്ള സിആർപിഎഫ് ഉദ്യോഗസ്ഥർ പെട്ടെന്നു പിന്മാറിയതോടെയാണ് ഭാരത് ജോഡോ യാത്രയാണ് തല്ക്കാലികമായി നിർ്ത്തിവച്ചത്.
യാത്രയക്ക് മികച്ച സുരക്ഷ ഉറപ്പാക്കാമെന്ന് സുരക്ഷാ ഏജൻസികൾ അറിയിച്ചതായി കോൺഗ്രസ് നേതാവ് കെ.സി വേണുഗോപാൽ പറഞ്ഞു. ഇതോടകം വൻ ജനപങ്കാളിത്തം ഉണ്ടായ യാത്രയിൽ ഇന്നു സ്ത്രീകളടക്കം പതിനായിരങ്ങൾ അണിനിരക്കുമെന്നാണ് കണക്കാക്കുന്നത്. കാശ്മീരിന്റെ സംസ്ഥാന പദവി ഉൾ്‌പ്പെടെ വാഗ്ദാനം ചെയ്യുന്ന പര്യടനം കാശ്മീർ ജനതയെ പ്രചോദിപ്പിച്ചിട്ടുണ്ടെന്നാണ് ജനപങ്കാളിത്തം തെളിയിക്കുന്നത്. സിപിഎം, നാഷണൽ കോൺഫ്രൻസ് അടക്കം പ്രതിപക്ഷ പാർട്ടി നേതാക്കളും യാത്രയിൽ പങ്കെടുക്കുന്നുണ്ട്്്.
രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രക്കിടെയുണ്ടായ സുരക്ഷാ വീഴ്ചയിൽ ജമ്മുകശ്മീർ പൊലീസിനും കേന്ദ്ര സർക്കാരിനുമെതിരെ രൂക്ഷ വിമർശനമുന്നയിച്ച് കോൺഗ്രസ് നേതാക്കൾ രംഗത്തെത്തിയിരുന്നു.