Thursday, December 26, 2024

Top 5 This Week

Related Posts

ഫലസ്തീൻ അഭയാർഥി കാംപിലെ കൂട്ടക്കൊല : അപലപിച്ച് അറബ് രാഷ്ട്രങ്ങൾ

ജെനിൻ അഭയാർഥി ക്യാമ്പിലെ കൂട്ടക്കൊല അപലപിച്ച് സൗദി അറേബ്യയും കുവൈത്തും ഒമാനും. ഒമ്പത് ഫലസ്തീൻകാർ കൊല്ലപ്പെടുകയും നിരവധിപേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവം അന്താരാഷ്ട്ര ചട്ടങ്ങളുടെ ലംഘനമാണെന്ന് സൗദി വിദേശകാര്യ മന്ത്രാലയം ആരോപിച്ചു.

ഇസ്രായേലി അധിനിവേശവും ആക്രമണവും അവസാനിപ്പിക്കാനും സിവിലിയൻമാർക്ക് ആവശ്യമായ സംരക്ഷണം നൽകാനുമുള്ള ഉത്തരവാദിത്തം ഏറ്റെടുക്കാൻ അന്താരാഷ്ട്ര സമൂഹത്തോട് സൗദി വിദേശകാര്യ മന്ത്രാലയം അഭ്യർഥിച്ചു. ഫലസ്തീന്റെ വടക്കൻ നഗരമായ ജെനിനിലെ അഭയാർഥി ക്യാമ്പിൽ ഇസ്രായേൽ സൈന്യം വ്യാഴാഴ്ചയാണ് ക്രൂരമായ കടന്നാക്രമണം നടത്തിയത്. വൃദ്ധയടക്കം ഒമ്പത് ഫലസ്തീനികളെ ക്രൂരമായി കൊലപ്പെടുത്തി. വെടിയേറ്റവരെ രക്ഷിക്കാനെത്തിയ ആംബുലൻസിനെ യുദ്ധ ടാങ്ക് ഉപയോഗിച്ച് തടഞ്ഞതായും ഫലസ്തീൻ അധികൃതർ അറിയിച്ചു. 61കാരിയായ മജ്ദ ഒബൈദും രണ്ട് കുട്ടികളും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു. മരിച്ചവരുടെ മൃതദേഹം കബറടക്കുന്ന വിലാപയാത്രയിൽ ആയിരങ്ങൾ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles