Wednesday, December 25, 2024

Top 5 This Week

Related Posts

കുമാരമംഗലം മുണ്ടുപാലം വീതി കൂട്ടല്‍ പണികള്‍ അവസാന ഘട്ടത്തിലേയ്ക്ക്

കുമാരമംഗലം: അപകട സാധ്യത നിലനിന്നിരുന്ന കുമാരമംഗലം മുണ്ടുപാലം വീതി കൂട്ടല്‍ പണികള്‍ അവസാന ഘട്ടത്തിലേയ്ക്ക്. പാലം വാര്‍ത്ത് പണി തീരുന്നതോടെ അപകടഭീതിയില്ലാതെ ജനങ്ങള്‍ക്കു സഞ്ചരിക്കാന്‍ കഴിയും. വാര്‍ഡ് മെമ്പര്‍ സുമേഷ് പാറച്ചാലിന്റെ നേതൃത്വത്തിലാണ് പണി പുരേഗമിക്കുന്നത്.വെങ്ങല്ലൂര്‍ ഊന്നുകല്‍ ദേശിയ പാതയില്‍ കുമാരമംഗലത്തുള്ള മുണ്ടുപാലം കലുങ്കിന്റെ പണി അവസാന ഘട്ടത്തിലേയ്ക്ക്. 65 വര്‍ഷം പഴക്കമുള്ള ഈ പാലം വീതി കുറവു കൊണ്ടും പഴക്കം കൊണ്ടും അപകടാവസ്ഥയിലായിരുന്നു.കഴിഞ്ഞയിടെ പാലത്തിലുണ്ടായ അപകടത്തില്‍ ഒരു യുവാവ് മരണമടയുകയും ചെയ്തിരുന്നു. ധാരാളം കാല്‍ നടയാത്രക്കാരും വാഹനങ്ങളും സ്‌കൂള്‍ കുട്ടികളും സഞ്ചരിക്കുന്ന ഈ പാലം വീതി കൂട്ടി പണിയണമെന്നും അപകട സാധ്യത ഒഴിവാക്കണമെന്നുമുള്ള നാട്ടുകാരുടെ കാലങ്ങളായുള്ള ആവശ്യം സഫലികരിക്കപ്പെടുകയാണ്. വാര്‍ഡ് മെമ്പര്‍ സുമേഷ് പാറച്ചാലിന്റെ ശ്രമ ഫലമായാണ് പാലം വീതി കൂട്ടി പണിയാനുള്ള നടപടി ആരംഭിച്ചത്. രണ്ടു ദിവസത്തിനകം വാര്‍ക്ക പൂര്‍ത്തിയാകുകയും തുടര്‍ന്നുള്ള നടപടി ക്രമങ്ങള്‍ക്ക് ശേഷം പാലം പൊതുജനങ്ങള്‍ക്ക് തുറന്നു കൊടുക്കുമെന്നും വാര്‍ഡ് മെമ്പര്‍ സുമേഷ് പാറച്ചാലില്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles