കൊച്ചി: മികച്ച പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഹയര്‍ സെക്കന്‍ഡറി നാഷനല്‍ സര്‍വിസ് സ്കീമിന്റെ അവാര്‍ഡ് വിതരണം ചൊവ്വാഴ്ച നടക്കും. വൈകീട്ട് 4ന് വടവുകോട് രാജര്‍ഷി മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടക്കുന്ന ചടങ്ങില്‍ വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി അവാര്‍ഡുകള്‍ വിതരണം ചെയ്യും.ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ മികച്ച യൂനിറ്റിനും പ്രോഗ്രാം ഓഫിസര്‍ക്കുമുള്ള അവാര്‍ഡ് പുതുപ്പാടി ഫാ: ജോസഫ് മെമ്മോറിയല്‍ എച്ച്.എസ്.എസ്, ഷെറിന് ജേക്കബ്, പനങ്ങാട് എച്ച്.എസ്.എസിലെ ഇ.ആര്. രേഖ എന്നിവര്‍ക്കാണ്. മികച്ച ജില്ല കണ്‍വീനര്‍മാരായി പി.കെ. പൗലോസ്, ശ്രീധരന് കൈതപ്രം എന്നിവരെ തെരഞ്ഞെടുത്തു.